Tap to Read ➤

മേയ് മാസ യാത്രകള്‍ കുറഞ്ഞ ചിലവില്‍

വേനല്‍ക്കാല യാത്രകള്‍ ചിലവുകുറഞ്ഞതാക്കാന്‍ ശ്രദ്ധിക്കേണ്ട ചെറിയ ചില കാര്യങ്ങള്‍
Elizabath Joseph
എവിടേക്കാണ് യാത്രയെങ്കിലും കുറച്ച് മുന്‍കൂട്ടി കണ്ട് പ്ലാന്‍ ചെയ്യുന്നത് സമയം മാത്രമല്ല, ചിലവും കുറയ്ക്കുന്നതിന് സഹായിക്കാം.
ആളുകള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുവാന്‍ താല്പര്യപ്പെ‌ടുന്ന സമയങ്ങളിലൊന്നാണ് വേനല്‍ക്കാലം. അല്പമൊക്കെ ശ്രദ്ധിച്ച് പ്ലാന്‍ ചെയ്തില്ലെങ്കില്‍ പോക്കറ്റ് കീറുമെന്ന് ചുരുക്കം.
അമിത ചെലവ് ഒഴിവാക്കാൻ ആസൂത്രണം ചെയ്ത് ബുക്കിംഗ് ആരംഭിക്കേണ്ടത് അത്യാവശ്യമാണ്.
താമസ സൗകര്യങ്ങളും റെന്‍റല്‍ കാറുകളും മറ്റും നല്കുന്ന സൈറ്റുകളില്‍ നേരത്തെ തന്നെ ബുക്ക് ചെയ്യാം.
വിവിധ സൈറ്റുകളില്‍ വിലകള്‍ താരതമ്യം നടത്തുന്നത് മികച്ച ഡീല്‍ നേടിയെടുക്കുവാന്‍ നിങ്ങളെ സഹായിക്കും
‌ടിക്കറ്റുകളും മറ്റും ബുക്ക് ചെയ്യുമ്പോള്‍ കമ്പനിയുടെ ക്യാന്‍സലേഷന്‍ പോളിസിയെക്കുറിച്ച് അറിഞ്ഞിരിക്കുവാന്‍ ശ്രദ്ധിക്കുക.
ബുക്ക് ചെയ്യുന്നതിനു മുന്‍പ് കമ്പനിയുടെ ഹെല്‍പ് ഡെയ്കുമായി ബന്ധപ്പെട്ട് കാര്യങ്ങളില്‍ കൃത്യത ഉറപ്പുവരുത്തുക.
ബീച്ചുകൾക്കും ദേശീയ ഉദ്യാനങ്ങൾക്കും മറ്റും സമീപമുള്ള പ്രദേശങ്ങളിലെ താമസസൗകര്യങ്ങളോട് ആളുകള്‍ കൂടുതല്‍ താല്പര്യം കാണിക്കുന്നതിനാല്‍ പലപ്പോഴും ബജറ്റില്‍ ഒതുങ്ങുന്ന തുകയില്‍ അവ ലഭിച്ചേക്കണം എന്നില്ല
അതിനാൽ പരമ്പരാഗത വേനൽക്കാല ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്നതിനു പകരം നമുക്കു കുറച്ചുകൂടി വിശാലമായി മാറിച്ചിന്തിക്കാം.
നിങ്ങളുടെ യാത്രാ സാഹചര്യങ്ങളും കയ്യിലെ ബജറ്റും നോക്കി സാധിക്കുമെങ്കില്‍ യാത്രകളുടെ ദൈര്‍ഘ്യം കൂട്ടുക. നിങ്ങള്‍ കൂടുതല്‍ ദിവസങ്ങള്‍ ബുക്ക് ചെയ്യുന്നതിനനുസരിച്ച് കൂടുതല്‍ തുക ലാഭിക്കുവാന്‍ സാധിക്കും.
വര്‍ക് ഫ്രം ഹോം ഓപ്ഷന്‍ ഉള്ളവര്‍ക്ക് ലാപ്പ്ടോപ്പ് കൂടി യാത്രയിലെടുത്താല്‍ യാത്രയോടൊപ്പം തന്നെ ജോലിയും ആസ്വാദ്യകരമാക്കാം.
തനിച്ചുള്ള യാത്രകള്‍ വിജയകരമായി പൂര്‍ത്തിയാക്കാം...ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
തനിച്ചുള്ള യാത്രകള്‍