Elizabeth Joseph       Jun 14, 2023

ചായ ഊതി ഊതി കൂടിക്കാം! ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചായക്കട!

ലോകത്തിലെ ഏറ്റവും പഴക്കമേറിയ ചായക്കട ഏതാണെന്ന് അറിയുമോ?  ഇവിടെയൊന്നുമല്ല, അങ്ങ് ജപ്പാനിലാണ് ഇതുള്ളത്.

ജപ്പാനിലെ ക്യോട്ടോയു‌ടെ തെക്ക്  ഉജി സിറ്റി എന്ന സ്ഥലത്താണ്  ലോകത്തിലെ ഏറ്റവും പഴയ  ടീ ഷോപ്പ് ഉള്ളത്.

1160 ല്‍ സ്ഥാപിതമായ സ്യൂന്‍ ടീ എന്ന ടീ ഷോപ്പാണിത്, 

1672ല്‍ നിർമ്മിച്ച കെട്ടിടം പുതുക്കിപ്പണിഞ്ഞതാണ് ഇന്നിവിടെ കാണുന്ന ചായക്കട.

അക്കാലത്തെ മാതൃകയിൽ കയറുന്നതിനും ഇറങ്ങുന്നതിനും എളുപ്പമുള്ള രീതിയിലാണ് നിർമ്മാണം. 

ഇതിന്‍റെ ഉള്ളിലായി പ്രവേശന കവാടത്തിനകത്ത് നൂറുകണക്കിന് വർഷം  പഴക്കമുള്ള സെറാമിക് ടീ ജാറുകള്‍  കാണാം. 

മാച്ച,ജ്യോക്കുറോ,സെഞ്ച, വറുത്ത ഗ്രീൻ ടീ, തേയില ചെടിയുടെ ചില്ലകള്‍ ഉള്‍പ്പെടെ അടങ്ങിയ കരിഗ്നെ ടീ എന്നിങ്ങനെ വ്യത്യസ്ത രുചികളിൽ ചായ ഇവിടെ ലഭ്യമാണ്.