Tap to Read ➤

വാലി ഓഫ് ഫ്ലവേഴ്സ് ട്രക്കിങ് ജൂണ്‍ ഒന്നു മുതല്‍

ഇന്ത്യയിലെ സഞ്ചാരികള്‍ ഏറ്റവും കൂ‌ടുതല്‍ കാത്തിരിക്കുന്ന യാത്രകളിലൊന്നാണിത്
Elizabath Joseph
പൂക്കളുടെ താഴ്വരയെന്ന സുന്ദരഭൂമിയിലേക്കുള്ള ട്രക്കിങ് ജൂണ്‍ 1 മുതല്‍ ആരംഭിക്കും.
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വാലി ഓഫ് ഫ്ലവേഴ്സ് യുനസ്കോയു‌ടെ പൈതൃക സ്ഥാനങ്ങളു‌ടെ പ‌ട്ടികയില്‍ ഉള്‍പ്പെ‌ട്ട സ്ഥലവും നന്ദാ ദേവി ബയോസ്ഫിയര്‍ റിസര്‍വ്വിന്‍റെ ഭാഗവുമാണ്
ഒക്ടോബര്‍ 31 വരെയായിരിക്കും സന്ദര്‍ശകര്‍ക്കും ‌ട്രക്കിങ് ന‌ടത്തുന്നവര്‍ക്കും പ്രവേശനം ഉണ്ടാവുക.
പുഷ്പാവതി നദിക്ക് സമാന്തരമായി നടത്തുന്ന ട്രക്കിങ് പൂക്കള്‍ക്കിടയിലൂടെ മാത്രമല്ല, കാടും മലയും കയറിക്കൂടിയാണ് മുന്നേറുന്നത്.
മനോഹരമായ നിരവധി പാലങ്ങൾ, ഹിമാനികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ യാത്രയില്‍ പിന്നിടണം.
87.50 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ എട്ടു കിലോമീറ്റര്‍ നീളത്തിലും രണ്ട് കിലോമീറ്റര്‍ വീതിയിലും ഇവിടം വ്യാപിച്ചു കിടക്കുന്നു
ഇവിടുത്തെ ഏറ്റവും മികച്ച സ്ഥലങ്ങള്‍ എക്സ്പ്ലോര്‍ ചെയ്യണമെങ്കില്‍ പാക്കേജ് വഴി പോകുന്നതായിരിക്കും ഉചിതം.
പുല്‍ന, ഭൂന്തര്‍, ഗ്യാന്‍ചരിയ തുടങ്ങിയ ഇടങ്ങളില്‍ ബജറ്റ് സ്റ്റേകളും ലക്ഷ്വറി സ്റ്റേകളും ലഭ്യമാണ്.
2022ഓഗസ്റ്റ് ഒന്നു മുതല്‍ 20 വരെ സാധാരണ ഗതിയില്‍ ഇവിടെ ഏറ്റവും അധികം സഞ്ചാരികള്‍ എത്തിച്ചേരുന്ന സമയമാണ്
ഇവിടേക്ക് വരുവാന്‍ ഏറ്റവും അ‌ടുത്തുള്ള വിമാനത്താവളം ഡെറാഡൂണിലെ ജോളിഗ്രാന്‍ഡ് എയര്‍പോര്‍ട്ടും റെയില്‍വേ സ്റ്റേഷന്‍ ഋഷികേശുമാണ്.
പൂത്തുലഞ്ഞു നില്‍ക്കുന്ന പൂക്കളുടെ താഴ്വര... കുന്നും മലയും കയറി പോകാം പൂക്കളുടെ സ്വര്‍ഗ്ഗത്തിലേക്ക്
പൂക്കളുടെ താഴ്വര