Tap to Read ➤

അയ്യായിരം രൂപയ്ക്ക് വാരണാസി കാണാം...

വാരണാസിയില്‍ രണ്ടു ദിവസം ചിലവഴിക്കുവാന്‍ വേണ്ടി വരുന്ന തുകയും യാത്രയില്‍ സന്ദര്‍ശിക്കേണ്ട ഇടങ്ങളും
Elizabath Joseph

വാരണാസി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനവാസമുള്ള നഗരങ്ങളിലൊന്നായ കാശി 12 ജ്യോതിര്‍ലിംഗ സ്ഥാനങ്ങളിലൊന്നായും ശിവന്‍റെ വാസസ്ഥലമായും വിശ്വാസികള്‍ കരുതുന്നു.
മോക്ഷം ലഭിക്കുന്ന ഇടം
ഇവിടെ വച്ച് മരിക്കുകയോ, മരണാനന്തരക്രിയ നടത്തുകയോ ചെയ്താൽ ആ ആത്മാവിന് മോക്ഷപ്രാപ്തി ഉണ്ടാകുമെന്നാണ് മറ്റൊരു വിശ്വാസം.
രണ്ടുദിവസം മതിയോ?
ന‌ടന്നുകണ്ടുതീര്‍ക്കുവാന്‍ ഒരുപാട് സ്ഥലങ്ങളില്ലാത്തതിനാല്‍ രണ്ടു രാത്രിയും രണ്ടുപകലുമുണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ ഇവിടുത്തെ മിക്ക ഇ‌ടങ്ങളും സന്ദര്‍ശിക്കാനാവും.
വാരണാസിയിലേക്ക്
ഡല്‍ഹിയില്‍ വന്ന് അവി‌ടെ കാഴ്ചകള്‍ കണ്ട് പിന്നീട് ഇവിടേക്കു വരുന്ന രീതിയാണ് സാധാരണ മലയാളികള്‍ ഉള്‍പ്പെടയുള്ള സഞ്ചാരികള്‍ സ്വീകരിക്കുന്നത്. നാ‌ട്ടില്‍ നിന്നും നേരെ ‌ട്രെയിനിന് വരുന്നവരും ഉണ്ട്.
വിമാനമാര്‍ഗ്ഗം
ലാല്‍ ബഹദൂര്‍ ശാസ്ത്രി വിമാനത്താവളമാണ് വാരണാസിക്ക് ഏറ്റവും അ‌ടുത്തുള്ളത്. ഡല്‍ഹിയില്‍ നിന്നും 3818 രൂപ മുതലാണ് ഇവിടേക്കുള്ള ടിക്കറ്റുകള്‍ തു‌ടങ്ങുന്നത്. കോഴിക്കോട് നിന്നും വിമാനയാത്രയ്ക്ക് പതിനായിരത്തിനു മുകളിലാണ് ‌ടിക്കറ്റ് നിരക്ക്.
ട്രെയിനിനു വരുമ്പോള്‍
ഡല്‍ഹിയില്‍ നിന്നും ‌ട്രെയിനിന് സെക്കന്‍ഡ് ക്സാസ് ‌ടിക്കറ്റ് നിരക്ക് 255 രൂപ മുതല്‍ ആരംഭിക്കും. ഏറ്റവും കുറഞ്ഞത് പത്ത് മണിക്കൂര്‍ വേണം ഇവിടെ എത്തുവാന്‍.
റോഡ് മാര്‍ഗ്ഗം
ആഗ്രാ-ലക്നൗ എക്സ്പ്രസ് വേ വഴിയാണ് ഡല്‍ഹിയില്‍ നിന്നും വാരണാസിയിലേക്ക് വരുന്നത്. 12 മണിക്കൂര്‍ 34 മിനിറ്റാണ് ഈ യാത്രയ്ക്ക് സാധാരണ എടുക്കുന്ന സമയം. സ്വകാര്യ ബസ് ടിക്കറ്റുകള്‍ 500 രൂപ മുതല്‍ ആരംഭിക്കും.
താമസസൗകര്യം
രണ്ടു മുതിര്‍ന്നവര്‍ക്ക് ഒരു രാത്രിയിലേക്ക് 470 രൂപ നിരക്കില്‍ മുതല്‍ മുറികള്‍ ലഭ്യമാകും. ഏറ്റവും കൂടിയ നിരക്ക് 27,000 രൂപയാണ്. ബു‌ട്ടിക് ഹോട്ടലുകളിലാണ് ഈ നിരക്കുള്ളത്. 500 രൂപയ്ക്ക് ഡോര്‍മിറ്ററികളും ലഭിക്കും.
ഭക്ഷണം
അത്യാവശ്യം നല്ല ഭക്ഷണം കഴിക്കുന്നതിന് ഒരുദിവസം 400 മുതല്‍ 500 രൂപ വരെ ഒരാള്‍ക്ക് ചിലവഴിക്കേണ്ടതായി വരും. പ്രഭാതഭക്ഷണം താരതമ്യേന വിലക്കുറവില്‍ ഇവി‌ടെ ലഭിക്കും.
കാഴ്ചകള്‍ കാണുവാന്‍
ഓട്ടോയ്ക്ക് 300 രൂപ മുതല്‍ 800 രൂപ വരെ ഒരുദിവസം ചിലവഴിക്കേണ്ടി വന്നേക്കാം. പ്രവേശനടിക്കറ്റുകളും മറ്റും ഏകദേശം 700 രൂപയോളം നഗരം കറങ്ങുന്നതിന് ഒരു ദിവസം ചിലവ് വന്നേക്കാം. മ്യൂസിയങ്ങളിലേക്കും മറ്റുമുള്ള പ്രവേശന ടിക്കറ്റുകള്‍ ഉള്‍പ്പെടയുള്ള നിരക്കാണിത്.
ബോട്ട് റൈഡ്
സുബഹ്-ഇ- ബനാറസ് ബോ‌ട്ട് യാത്രയാണെങ്കില്‍ 1-4 വരെ ആളുകള്‍ക്ക് 550 രൂപയും 5-9 വരെ ആളുകള്‍ക്ക് 900 രൂപയും 10-15 വരെ ആളുകള്‍ക്ക് 1350 രൂപയുമാണ്. വൈകുന്നേരത്തെ ഗംഗാ ആരതി യാത്രയ്ക്കും ഇതേ തുകയാണ് ഈടാക്കുന്നത്.