Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » വെസ്റ്റ്‌ ഗാരോ ഹില്‍സ്‌ » കാലാവസ്ഥ

വെസ്റ്റ്‌ ഗാരോ ഹില്‍സ്‌ കാലാവസ്ഥ

വേനല്‍ക്കാലം

ചൂടും ഈര്‍പ്പവും കൂടുതലായിരിക്കും വേനല്‍കാലത്ത്‌. പരമാവധി താപനില 33 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരും. തെക്ക്‌ പടിഞ്ഞാറന്‍ കാലവര്‍ഷം നേരത്തെ എത്തിയാല്‍ വേനല്‍ക്കാലം കുറയും

മഴക്കാലം

ജൂണില്‍ തുടങ്ങി സെപ്‌റ്റംബറില്‍ അവസാനിക്കുന്നതാണ്‌ വര്‍ഷകാലം. വര്‍ഷകാലത്ത്‌ ശക്തമായ മഴ ലഭിക്കാറുണ്ട്‌. വര്‍ഷകാലം സന്ദര്‍ശനത്തിന്‌ അനുയോജ്യമല്ല.

ശീതകാലം

ഡിസംബറില്‍ തുടങ്ങി ഫെബ്രുവരിയില്‍ അവസാനിക്കുന്നതാണ്‌ ഇവിടുത്തെ ശൈത്യകാലം. ഇക്കാലയളവിലെ താപനില 9 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 17 ഡിഗ്രി സെല്‍ഷ്യസ്‌ വരെയാണ്‌. ശൈത്യകാലത്ത്‌ തണുപ്പ്‌ കഠിനമാവാറില്ല.