Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» യമുനോത്രി

യമുനോത്രി – യമുനാനദിയുടെ ഉത്ഭവഭൂമി

20

പുണ്യനദിയായ യമുനയുടെ ഉത്ഭവസ്ഥലമാണ് യമുനോത്രി. സമുദ്രനിരപ്പില്‍ നിന്ന് 3293 മീറ്റര്‍ ഉയരത്തില്‍ ബന്ദര്‍പൂഞ്ച് പര്‍വ്വതത്തിലാണ് യമുനോത്രിയുടെ സ്ഥാനം. ഭൂമിശാസ്ത്രപരമായി 4421 മീറ്റര്‍ ഉയരത്തിലുള്ള ചന്പാസര്‍ ഹിമപ്പരപ്പില്‍ നിന്നാണ് യമുന ശരിക്കും ഉത്ഭൂതമാകുന്നത്.

അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്തതിനാലും ഘനീഭവിച്ച് ഹിമരൂപത്തിലുള്ള നദിയെ പ്രാപിക്കാന്‍ ആവാത്തതിനാലും ഒരു കിലോമീറ്റര്‍ ഇപ്പുറമുള്ള യമുനോത്രിയെയാണ് പ്രഭവകേന്ദ്രമായ് വിശ്വാസികള്‍ നെഞ്ചിലേറ്റുന്നത്. നിബിഢ വനത്തില്‍ ദുര്‍ഘടമായ വഴികളിലൂടെ ഒരു പകല്‍ നീണ്ട ട്രെക്കിംങിനൊടുവിലാണ് വിശ്വാസികള്‍ യമുനോത്രിയിലെത്തുന്നത്. കുതിരകളെയും കോവര്‍കഴുതകളെയും ഈ തീര്‍ത്ഥയാത്രയില്‍ സഞ്ചാരികള്‍ക്ക് വേണമെങ്കില്‍ വാടകയ്ക്ക് തരപ്പെടുത്താം. ഇന്തോ – ചീന അതിത്തിയ്ക്കടുത്താണ് ഈ പുണ്യഭൂമി.

ഉത്തര്‍ഖണ്ഡ് സംസ്ഥാനത്തില്‍ ഗര്‍വാലിയുടെ ഭരണ നിര്‍വ്വഹണത്തിന്‍ കീഴിലാണ് ഈ മേഖല. ഹിന്ദുമത വിശ്വാസികള്‍ പാവനമായ് കരുതുന്ന നാല് പ്രമുഖ തീര്‍ത്ഥാടന സ്ഥലങ്ങളില്‍ ഒന്നാണ് യമുനോത്രി. ചാര്‍ ധാം എന്ന പേരിലാണ് ഈ നാല് സ്ഥലങ്ങള്‍ അറിയപ്പെടുന്നത്.

നദീദേവതയായ യമുനോത്രിയുടെ അന്പലമാണ് ഇവിടത്തെ ഏറ്റവും വലിയ സവിശേഷത. ജാനകി ഛാട്ടിലെ ചൂട് വെള്ളമൊഴുകുന്ന അരുവികള്‍ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. അരുവികളില്‍ നിന്ന് ചൂട് വെള്ളം വിവിധ ആവശ്യങ്ങള്‍ക്കായ് ചെറിയ ജലാശയങ്ങളിലേക്ക് ഒഴുക്കി സംഭരിക്കുന്നുമുണ്ട്. ഈ അരുവികളില്‍ സൂര്യകുണ്ഡ് ആണ് ഏറെ പ്രസിദ്ധം. മസ്ലിന്‍ തുണിയില്‍ അരിയും ഉരുളക്കിഴങ്ങും പൊതിഞ്ഞ് അരുവിയിലെ ഈ ചൂട് വെള്ളത്തില്‍ മുക്കി വെക്കുന്നു. അല്‍പസമയത്തിന് ശേഷം പുറത്തെടുക്കുന്ന വെന്തചോറും കിഴങ്ങുമാണ് ഇവിടെ പ്രസാദമായ് കൊടുക്കുന്നത്.

യമുനോത്രി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്പ് ദിവ്യശില എന്നറിയപ്പെടുന്ന ഒരു ശിലാഫലകം സന്ദര്‍ശകര്‍ക്ക് കാണാം. ദൈവികജ്യോതി എന്നാണിതിനര്‍ത്ഥം. ദിവ്യത്വം കല്‍പിക്കപ്പെടുന്ന ഫലകത്തെ വണങ്ങിയതിന് ശേഷമാണ് ആളുകള്‍ ക്ഷേത്രത്തില്‍ കടക്കുന്നത്. ഇതിനടുത്തുള്ള കര്‍ശാലി ഗ്രാമം കുറെ വെള്ളച്ചാട്ടങ്ങളും അരുവികളും കൊണ്ട് പ്രസിദ്ധമാണ്. പ്രാചീനമായ ഒരു ശിവക്ഷേത്രവും ഇവിടെയുണ്ട്.

യമുനോത്രിയിലേക്കുള്ള യാത്രയ്ക്കിടയിലെ ഒരിടത്താവളമാണ് ബദ്കോത്. പ്രസിദ്ധമായ ധരശു പട്ടണത്തില്‍ നിന്ന് 40 കിലോമീറ്റര്‍ മാറിയാണ് ഈ സ്ഥലം. മനോഹരമായ ആപ്പിള്‍ തോട്ടങ്ങളും പുരാതന ക്ഷേത്രങ്ങളും ഇവിടെയുണ്ട്. യമുനോത്രിക്കടുത്തുള്ള ഹനുമാന്‍ ഛാട്ടി പ്രകൃതിരമണീയമായ പ്രദേശമാണ്. ട്രെക്കിംങ് സഞ്ചാരികളുടെ പ്രിയകേന്ദ്രം കൂടിയാണിത്.

ഡെറാഡൂണിലെ ജോളിഗ്രാന്‍റ് എയര്‍പോര്‍ട്ടാണ് യമുനോത്രിയോട് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ട്രെയിന്‍ മാര്‍ഗ്ഗം ഇവിടെ എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് റിഷികേശിലെയും ഡെറാഡൂണിലെയും റെയില്‍വേ സ്റ്റേഷനുകള്‍ സൌകര്യം പോലെ തിരഞ്ഞെടുക്കാം. അടുത്തുള്ള പ്രമുഖ നഗരങ്ങളില്‍ നിന്ന് ബസ്സ് സര്‍വ്വീസുകള്‍ സുലഭമായുണ്ട്. ഹനുമാന്‍ഛാട്ടി വരെ സന്ദര്‍ശകര്‍ക്ക് ടാക്സികളില്‍ വന്നെത്താം. അവിടെ നിന്ന് ട്രെക്കിംങ് വഴി യമുനോത്രിയിലുമെത്താം.

ഏപ്രില്‍ മുതല്‍ ജൂലൈ വരെയാണ് യമുനോത്രിയിലെ വേനല്‍കാലം. മണ്‍സൂണില്‍ മഴ കഷ്ടിയാണ്. ശൈത്യകാലത്ത് ഇവിടെ കടുത്ത മഞ്ഞുവീഴ്ച ഉണ്ടാവാറുണ്ട്. മാത്രമല്ല, താപനില സീറോ ലെവലിലും താഴെ ആവാറുമുണ്ട്. മെയ് മുതല്‍ ജൂണ്‍ വരെയും സെപ്റ്റംബര്‍ തൊട്ട് നവംബര്‍ വരെയുമുള്ള സമയമാണ് ഈ പ്രദേശം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

യമുനോത്രി പ്രശസ്തമാക്കുന്നത്

യമുനോത്രി കാലാവസ്ഥ

യമുനോത്രി
34oC / 92oF
 • Sunny
 • Wind: SW 5 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം യമുനോത്രി

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം യമുനോത്രി

 • റോഡ് മാര്‍ഗം
  ഡെറാഡൂണ്‍, ടെഹരി, ഉത്തരകാശി, റിഷികേശ് പോലുള്ള പ്രമുഖ നഗരങ്ങളില്‍ നിന്ന് ഹനുമാന്‍ഛാട്ടി വരെ ബസ്സുകള്‍ ലഭ്യമാണ്. കൂടാതെ ന്യൂ ഡല്‍ഹി ബസ്സ് ടെര്‍മിനലിലെ കശ്മീരി ഗേറ്റില്‍ നിന്ന് റിഷികേശിലേക്ക് ബസ്സുകള്‍ ലഭിക്കും. അവിടെ നിന്ന് ബസ്സ് മാര്‍ഗ്ഗം തന്നെ ഹനുമാന്‍ ഛാട്ടിയിലുമെത്താം. ശേഷമുള്ള 14 കിലോമീറ്റര്‍ ട്രെക്കിംങ് മുഖേന പിന്നിട്ട് യമുനോത്രിയിലെത്തിച്ചേരാം.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  യമുനോത്രിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള റിഷികേശ് റെയില്‍വേ സ്റ്റേഷനും 175 കിലോമീറ്റര്‍ അകലെയുള്ള ഡെറാഡൂണ്‍ റെയില്‍വേ സ്റ്റേഷനുമാണ് യമുനോത്രിയോട് അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകള്‍. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളുമായി ഈ രണ്ട് സ്റ്റേഷനുകള്‍ക്കും ട്രെയിന്‍ സര്‍വ്വീസുകളുണ്ട്. ഈ സ്റ്റേഷനുകളില്‍ നിന്ന് ടാക്സികള്‍ വഴി ഹനുമാന്‍ഛാട്ടിയിലെത്താം.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  വിമാന മാര്‍ഗ്ഗം യമുനോത്രിയില്‍ നിന്ന് 210 കിലോമീറ്റര്‍ അകലെ ഡെറാഡൂണിലെ ജോളി ഗ്രാന്‍റ് എയര്‍പോര്‍ട്ടാണ് സമീപസ്ഥമായ വിമാനത്താവളം. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇവിടെ നിന്ന് തുടര്‍ച്ചയായി ഫ്ലൈറ്റുകളുണ്ട്. എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സികള്‍ മുഖേന സഞ്ചാരികള്‍ക്ക് ഹനുമാന്‍ഛാട്ടിയിലെത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
31 Mar,Tue
Return On
01 Apr,Wed
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
31 Mar,Tue
Check Out
01 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
31 Mar,Tue
Return On
01 Apr,Wed
 • Today
  Yamunotri
  34 OC
  92 OF
  UV Index: 9
  Sunny
 • Tomorrow
  Yamunotri
  29 OC
  84 OF
  UV Index: 9
  Sunny
 • Day After
  Yamunotri
  30 OC
  85 OF
  UV Index: 9
  Partly cloudy