മഞ്ഞ് പുതച്ച ഹിമാലയത്തിന്റെ മടിത്തട്ടില്‍ തിളച്ച വെള്ളമൊഴുകുന്ന അരുവികള്‍ വിസ്മയിപ്പിക്കുന്ന കാഴ്ച തന്നെയാണ്. ഈ അരുവികളിലൊന്നാണ് സൂര്യകുണ്ഡ്. ഇതിലെ ജലത്തിന്റെ ഊഷ്മാവ് 88 ഡിഗ്രി സെന്റിഗ്രേഡാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദേവിക്ക്...
ഉത്തരഖണ്ഡ് സംസ്ഥാനത്തിലെ ഉത്തരകാശി ജില്ലയിലാണ് ബര്‍കോത് എന്ന നഗരപഞ്ചായത്ത്. യമുനോത്രിയില്‍ നിന്ന് 49 കിലോമീറ്റര്‍ ദൂരെ സമുദ്രനിരപ്പില്‍ നിന്ന് 1220 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. ബന്ദര്‍പൂഞ്ച് പര്‍വ്വതത്തിന്റെയും...
യമുനോത്രി ക്ഷേത്രത്തിനും സൂര്യകുണ്ഡിനും അടുത്താണ് ദിവ്യശില. ദൈവികജ്യോതി എന്നാണ് ഇത് അറിയപ്പെടുന്നത്. ഇവിടെ എത്തുന്ന വിശ്വാസികള്‍ ഈ ശിലാഫലകത്തെ നമിച്ചതിന് ശേഷമേ ക്ഷേത്രത്തില്‍ പ്രവേശിക്കാറുള്ളു.
യമുനോത്രിയില്‍ നിന്ന് 1 കിലോമീറ്റര്‍ മാത്രം ദൂരമേയുള്ളു ഖര്സാലി ഗ്രാമത്തിലേക്ക്. ജാനകി ഛാട്ടി പ്രദേശത്തിനടുത്താണ് പ്രകൃതിസുന്ദരമായ ഈ സ്ഥലം. നിരവധി വെള്ളച്ചാട്ടങ്ങളും ചൂട് വെള്ളമൊഴുകുന്ന അരുവികളും ഇവിടെയുണ്ട്. പച്ചവിരിച്ച പുല്‍മേടുകള്‍ ഈ...
ഹനുമാന് ഗംഗാ നദിയുടെയും യമുനാ നദിയുടെയും സംഗമ സ്ഥലമാണ് ഹനുമാന് ഛാട്ടി. സമുദ്രനിരപ്പില്‍ നിന്ന് 2400 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം. ഇവിടെ നിന്ന് 13 കിലോമീറ്റര്‍ അകലെ യമുനോത്രിയിലേക്കുള്ള ട്രെക്കിംങ് താവളമായിരുന്നു മുന്‍പ് ഈ പ്രദേശം....
ഹിമാലയ നിരയിലെ ഗര്‍വാള്‍ മേഖലയില്‍ പടിഞ്ഞാറ് ഭാഗത്തായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 3235 മീറ്റര്‍ ഉയരത്തിലാണിത്. നദീദേവതയായ യമുനയുടെയും സഹോദരനായ യമദേവന്റെയും പ്രതിമകള്‍ ക്ഷേത്രത്തില്‍...