Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » യേലഗിരി » കാലാവസ്ഥ

യേലഗിരി കാലാവസ്ഥ

വര്‍ഷം മുഴുവന്‍ സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ എപ്പോള്‍ വേണമെങ്കിലും ഇവിടം സന്ദര്‍ശിക്കാവുന്നതാണ്‌. എന്നിരുന്നാലും ശൈത്യകാലമാണ്‌ ഏറ്റവും അനുയോജ്യം. പ്രദേശവാസികളുടെ സംസ്‌കാരവും ജീവിതവും അടുത്തറിയണമെന്നുള്ളവര്‍ക്ക്‌ വേനല്‍ക്കാല ഉത്സവത്തിനിടെ യെലഗിരി സന്ദര്‍ശിക്കാം. സാധാരണഗതിയില്‍ മെയ്‌ മാസത്തിലാണ്‌ ഈ ആഘോഷം നടക്കുന്നത്‌. 

വേനല്‍ക്കാലം

വര്‍ഷം മുഴുവന്‍ യെലഗിരിയില്‍ സുഖകരമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. മാര്‍ച്ച്‌ മാസത്തോടെ ആരംഭിക്കുന്ന വേനല്‍ക്കാലം ജൂണ്‍ വരെ തുടരും. ഈ സമയത്ത്‌ താപനില 18 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 34 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെടും. ഈ സമയത്ത്‌ തന്നെയാണ്‌ യെലഗിരിയിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ വേനല്‍ക്കാല ഉത്സവവും നടക്കുന്നത്‌.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ്‌ യെലഗിരിയിലെ മഴക്കാലം. വലിയ മഴ ലഭിക്കുന്ന പ്രദേശമല്ല ഇത്‌. എന്നിരുന്നാലും മഴക്കാലത്ത്‌ യെലഗിരി സന്ദര്‍ശിക്കാതിരിക്കുന്നതാണ്‌ ഉത്തമം. കാരണം കാഴ്‌ചകള്‍ കാണുന്നതിനും ട്രെക്കിംഗിനും മഴ തടസ്സമാകാന്‍ സാധ്യതയുണ്ട്‌.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ യെലഗിരിയിലെ ശൈത്യകാലം. ഈ സമയത്തെ താണ താപനില 11 ഡിഗ്രി സെല്‍ഷ്യസും ഉയര്‍ന്ന താപനില 25 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. കടുത്ത ശൈത്യം അനുഭവപ്പെടാത്തതിനാല്‍ യെലഗിരി സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം തണുപ്പുകാലമാണ്‌. കാഴ്‌ചകള്‍ കാണുന്നതിനും ട്രെക്കിംഗിനും ഏറ്റവും ഉത്തമമായ സമയവും ഇതു തന്നെ.