Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഏര്‍ക്കാട് » കാലാവസ്ഥ

ഏര്‍ക്കാട് കാലാവസ്ഥ

ഏര്‍ക്കോട് ഒരു ഹില്‍ സ്റ്റേഷന്‍ ആണെങ്കില്‍ പോലും അസഹ്യമായ തണുപ്പോ ചൂടോ ഇവിടെ അനുഭവപ്പെടാറില്ല. ഇവിടുത്തെ ശരാശരി താപനില 15 ഡിഗ്രിക്കും 28 ഡിഗ്രിക്കും മധ്യേയാണ്. ഒക്ടോബര്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായ സമയം. മഴക്കാലം ഒഴിവാക്കുകയാണ് നല്ലത്. 

വേനല്‍ക്കാലം

മാര്‍ച്ച് മാസം മുതല്‍ ജൂണ്‍ മാസം അവസാനം വരെയാണ് ഏര്‍ക്കാടിലെ വേനല്‍ക്കാലം. ആസ്വദിക്കാന്‍ ഏറ്റവും സുഖകരമായ കാലാവസ്ഥയാണ് ഇത്. ഈ സമയങ്ങളില്‍ 30 ഡിഗ്രിയാണ് ഇവിടുത്തെ ഏറ്റവും കൂടിയ ഊഷ്മാവ്. അപൂര്‍വമായെങ്കിലും സമ്മര്‍ കാലങ്ങളില്‍ ഇവിടെ മഴ പെയ്യാറുണ്ട്. രാത്രി കാലങ്ങളില്‍ മിക്കപ്പോഴും തണുത്ത കാലാവസ്ഥയായിരിക്കും.

മഴക്കാലം

ജൂലൈയില്‍ ആരംഭിച്ച് സെപ്തംബറില്‍ ശക്തമാകുന്ന കാലാവസ്ഥയാണ് ഏര്‍ക്കാടിലെ മഴക്കാലം. ശക്തമായ കാറ്റും ശക്തമായ മഴയുമാണ് ഇവിടുത്തെ ഈ കാലാവസ്ഥയുടെ പ്രത്യേകത. ശരാശരി ഇവിടെ രേഖപ്പെടുത്തിയിരിക്കുന്ന മഴ 14 മുതല്‍ 20 വരെ ഡിഗ്രിയാണ്. ഈര്‍പ്പം കൂടുതലുള്ളത് കൊണ്ട് പകല്‍ സമയങ്ങളില്‍ സാധാരണയുള്ളതിനെക്കാള്‍ ചൂട് കൂടുതലായിരിക്കും.

ശീതകാലം

നവംബറില്‍ ആരംഭിച്ച് ഫെബ്രുവരിയില്‍ അവസാനിക്കുന്നതാണ് ഏര്‍ക്കാടിലെ മഞ്ഞുകാലം. ശക്തമായ തണുപ്പും അന്തരീക്ഷത്തെ മൂടി നില്ക്കുന്ന മഞ്ഞുമാണ് ഈ കാലാവസ്ഥയില്‍ ഇവിടുത്തെ പ്രത്യേകത. ജനുവരി മാസത്തിലാണ് തണുപ്പ് ശക്തമാകുന്നത്. ഈ സമയങ്ങളില്‍ ഇവിടുത്തെ ഏറ്റവും കുറഞ്ഞ ഉഷ്മാവ് 10 ഡിഗ്രിയും ഏറ്റവും കൂടിയ ഉഷ്മാവ് 25 ഡിഗ്രിയുമാണ്‌ (പകല്‍ സമയങ്ങളില്‍).