നേരിട്ട് യംതാങ്ങിലേക്കുള്ള റോഡ് യാത്ര അത്ര സുഖകരമല്ല. എപ്പോഴും മഞ്ഞ് മൂടിയ വഴികളാണിവ. വൈകുന്നേരം അഞ്ചര ആകുന്നതോടെ ഇരുട്ട് വ്യാപിക്കും. ഏറെപ്പേരും ഗാങ്ങ്ടോക്കില്‍ നിന്ന് ലാച്ചുങ്ങില്‍ വന്ന് തങ്ങും. ഇവിടെ നിന്ന് രണ്ട് മണിക്കൂര്‍ യാത്ര മതി യംതാങ്ങിലെത്താന്.