ബാന്ദ്രയില്‍ നിന്നും 30 മിനിറ്റ് സഞ്ചരിച്ചാല്‍ മുംബൈയിലെ ഏറ്റവം പ്രശസ്തമായ ജൂഹൂ ബീച്ചിലെത്താം. ബീച്ച് രുചികള്‍, മുബൈയുടെ മറ്റ് തനതുരുചികളെല്ലാം പരീക്ഷിച്ച് കടല്‍ത്തീരത്ത് നടക്കുകയോ വിശ്രമിക്കുകയോ ഒക്കെ ചെയ്യാം. ഗോലകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.
നിറങ്ങളണിഞ്ഞ് നില്ക്കുന്ന ഗോലകള് കണ്ടാല്‍ നമ്മള് പ്രായം മറക്കുമെന്നുറപ്പാണ്. കടല്‍ത്തീരത്ത് ലൈഫ് ഗാര്‍ഡുകളും പൊലീസൂം ജാഗരൂകരമാണ്, അതിനാല്‍ത്തന്നെ വലിയ അപകടങ്ങള്‍ ഇവിടെയുണ്ടാകാറില്ല. വൈകുന്നേരമാണ് ജൂഹു സന്ദര്‍ശനത്തിന് പറ്റിയ സമയം. മനോഹമായ അസ്തമയവും കണ്ട് മടങ്ങാം.