Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » തടിയന്റമോള് » ആകര്‍ഷണങ്ങള് » പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം

പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം, തടിയന്റമോള്

11

കര്‍ണാടകയിലെ കൂര്‍ഗ്ഗ് ജില്ലയിലുള്ള കക്കാബെയിലെ ആദിവാസിവര്‍ഗമാണ് കൊഡവര്‍. കൊഡലരുടെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് തടിയന്റമോളിലെ പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം. 1810 ല്‍ ലിംഗരാജേന്ദ്രയെന്ന രാജാവാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഈ ക്ഷേത്രത്തിന് പ്രസിദ്ധി കൈവന്നതെന്നാണ് കരുതപ്പെടുന്നത്.

സുബ്രഹ്മണ്യ സ്വാമിയുടെ അവതാരമാണ് ഇഗ്ഗുത്തപ്പ എന്നാണ് വിശ്വാസം. മഴയുടെ ദൈവമാണ് ഇഗ്ഗുത്തപ്പ എന്നും ഒരു വിശ്വാസമുണ്ട്. പ്രദേശവാസികളായ കര്‍ഷകര്‍ മഴയുടെ ദൈവമായി കരുതി ഇഗ്ഗുത്തപ്പയെ പ്രാര്‍ത്ഥിക്കുകയും കാണിക്കകള്‍ നേരുകയും ചെയ്യുന്നു. തുലാഭാരമാണ് ഇവിടത്തെ പ്രധാന വഴിപാട്. തേങ്ങ, ഫലങ്ങള്‍, അരി മുതലായവയാണ് തുലാഭാരത്തിനായി സാധാരണയായി ഉപയോഗിക്കുക.  

പ്രദേശവാസികളായ കൊഡവരുടെ ജീവിത സാഹചര്യങ്ങളിലും സാംസ്‌കാരികവൃത്തികളിലും ഈ ക്ഷേത്രം നിര്‍ണായകമായ പങ്ക് വഹിച്ചുവരുന്നുണ്ട്. മാര്‍ച്ച് മാസത്തിലാണ് ഇവിടത്തെ പ്രശസ്തമായ കാളിയാര്‍ക്കി ഉത്സവം. ഈ ഉത്സവദിവസം ശ്രീകോവിലില്‍ നിന്നും പുറത്തെടുക്കുന്ന ശ്രീ ഇഗ്ഗുത്തപ്പയുടെ വിഗ്രഹം മല്ലമ്മ ബേട്ട കുന്നിലുള്ള ക്ഷേത്രത്തില്‍ കൊണ്ടുപോയി തിരിച്ചുകൊണ്ടുവരും.

പരമ്പരാഗതമായ പാട്ട്, ആട്ടം തുടങ്ങിയവുടെ അകമ്പടിയോടെയാണ് ഈ ചടങ്ങ് നടക്കുക. തടിയന്റമോളിലെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട കാഴ്ചകളിലൊന്നാണ് പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം.

One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Fri
Return On
27 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Fri
Check Out
27 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Fri
Return On
27 Apr,Sat