Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആഭാനേരി » കാലാവസ്ഥ

ആഭാനേരി കാലാവസ്ഥ

ഒക്ടോബര്‍  മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് ആഭാനേരി  സന്ദര്‍ശനത്തിന്  പറ്റിയ സമയം. എങ്കിലും ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മഴക്കാലവും അനുയോജ്യമാണ്. ആഭാനേരിയില്‍  മിതമായ കാലാവസ്ഥയാണ്. ചൂടുള്ള വേനല്‍ക്കാലം, ഹൃദ്യമായ വര്‍ഷ കാലം, തണുത്ത ശീത കാലം ഇങ്ങനെ തീഷ്ണത കുറഞ്ഞ  കാലാവസ്ഥ അനുഭവപ്പെടുന്നു.

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ്  വേനല്‍ക്കാലം .ആഭാനേരി യില്‍ കഠിനമായ വേനല്‍ക്കാലമാണ് അനുഭവപ്പെടുക  താപനില കുറഞ്ഞത്‌  25.8ഡിഗ്രീ സെല്‍ഷ്യസും, കുറഞ്ഞത്‌  45ഡിഗ്രീ സെല്‍ഷ്യസും ആയിരിക്കും . മെയ്‌ മാസമാണ് ഏറ്റവും തീവ്രമായ ഉഷ്ണകാലം .വിനോദ സഞ്ചാരികള്‍ ഈ കൊടും ചൂടുകാലം ഒഴിവാക്കുന്നതാണ്  നല്ലത് .

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം. ജൂണിലെ ഇടവിട്ട മഴയെ തുടര്‍ന്ന്  മൂന്നു മാസം  പ്രദേശത്ത് നല്ല മഴകിട്ടും.  ആഗസ്റ്റില്‍ ഏറ്റവും ഈര്‍പ്പ മുള്ള കാലാവസ്ഥ ആയിരിക്കും. പ്രദേശത്തിന്റെ പ്രകൃതി സൌന്ദര്യം ആസ്വദിക്കാന്‍ ഇക്കാലം പ്രയോജനപ്പെടുത്താം.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് മഞ്ഞു കാലം. അപ്പോള്‍ അന്തരീക്ഷത്തിലെ കൂടിയ താപനില  22 ഡിഗ്രീ സെല്‍ഷ്യസും കുറഞ്ഞ താപനില  8.3 ഡിഗ്രീ സെല്‍ഷ്യസും ആയിരിക്കും. ഈ സമയമാണ് ആഭാനേരി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യ മായ കാലം.