ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് അലിഗഡ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. ഇക്കാലത്ത് കടുത്തചൂട് അനുഭവപ്പെടില്ല. വലിയൊരു വ്യാവസായിക കേന്ദ്രമായതുകൊണ്ടുതന്നെ സാമ്പത്തികമായി ഏത് തരത്തിലുള്ള ആളുകള്‍ക്കും അലിഗഡില്‍ ചെന്ന് സമയം ചെലവഴിക്കാന്‍ കഴിയും. ചുരുങ്ങിയ ചെലവില്‍ യാത്രയും താമസവും വേണമെന്നുള്ളവര്‍ക്ക് അതിനും ആഢംബരശൈലി വേണമെന്നാഗ്രഹിയ്ക്കുന്നവര്‍ക്ക് അതിനുമുള്ള അവസരം അലിഗഡിലുണ്ട്.
വേനലില്‍ കടുത്ത ചൂടനുഭവപ്പെടുന്ന സ്ഥലമാണ് അലിഗഡ്. ഇക്കാത്ത് അന്തരീക്ഷ താപം 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. ഏപ്രില്‍ മുതല്‍ മെയ് വരെയാണ് വേനല്‍ അനുഭവപ്പെടുന്നത്.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ മഴക്കാലം. മഴക്കാലത്ത് അന്തരീക്ഷത്തില്‍ ജലാംശം കൂടുതലായിരിക്കും. ചിലപ്പോഴെല്ലാം ഒക്ടോബറിലും മഴ പെയ്യാറുണ്ട്.
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം. ഇക്കാലത്തെ കുറഞ്ഞ താപനില 7ഡിഗ്രി സെല്‍ഷ്യസും കൂടിയതാപനില 22 ഡിഗ്രി സെല്‍ഷ്യസുമാണ്.