Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» അലിഗഡ്

അലിഗഡ്: ചരിത്രം ഉറങ്ങുന്ന മണ്ണ്

22

വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പേരില്‍ ഇന്ത്യയൊട്ടുക്കും പ്രശസ്തിയുള്ള സ്ഥലമാണ് ഉത്തര്‍പ്രദേശിലെ അലിഗഡ്. പ്രശസ്തമായ അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയുള്‍പ്പെടെയുള്ള ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ട് ഇവിടെ. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളൊരു സ്ഥലമാണിത്. ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ അലി ഖുര്‍ യുദ്ധം ഈ ചരിത്രത്തിന്റെ ഭാഗമാണ്.

കോല്‍ എന്നായിരുന്നു മുമ്പ് അലിഗഡ് അറിയപ്പെട്ടിരുന്നത്. അക്കാലത്ത് ഇവിടെ ജീവിച്ചിരുന്ന ആദിവാസി വിഭാഗത്തിന്റെ പേരായിരുന്നു ഇത്. ഇതൊരു കുന്നിന്റെ പേരായിരുന്നുവെന്നും ഒരു അസുരന്റെ പേരായിരുന്നുവെന്നുമെല്ലാം മറ്റുവാദങ്ങലുമുണ്ട്. പിന്നീട് മുഗള്‍ രാജാവായിരുന്ന ഇബ്രാഹിം ലോധിയുടെ കാലത്ത് കോള്‍ എന്ന പേരില്‍ ഇവിടെയൊരു കോട്ട പണിതു. ഈ കോട്ടയാണ് ഇപ്പോഴും അലിഗഡ് നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാഴ്ച. ഇപ്പോള്‍ ഇത് അലിഗഡ് ഫോര്‍ട്ട് എന്നാണ് അറിയപ്പെടുന്നത്. പലകാലങ്ങളില്‍ ഈ സ്ഥലം ഭരിച്ചവരെല്ലാം ഈ കോട്ടയും അധികാരപരിധിയിലാക്കി വച്ചിരുന്നു. മുഹമ്മദ്ഗഡ്, സാബിത്ഗഡ്, രാംഗഡ്, എന്നീ പേരുകളിലെല്ലാം അലിഗഡ് അറിയപ്പെട്ടിട്ടുണ്ട്.

വടക്കേഇന്ത്യയിലെ പ്രധാനപ്പെട്ടൊരു വ്യാവസായിക കേന്ദ്രം കൂടിയാണിത്. പൂട്ടുകള്‍ ഏറ്റവും കൂടുതലായി ഉല്‍പാദിപ്പിക്കുന്ന ഇന്ത്യന്‍ നഗരമെന്ന പേര് അലിഗഡിന് സ്വന്തമാണ്. വെങ്കലഉല്‍പ്പന്നങ്ങള്‍ക്കും അലിഗഡ് പൈജാമകള്‍ക്കുമെല്ലാം  ഈ സ്ഥലം പ്രസിദ്ധമാണ്. റെയില്‍വേ റോഡ് മാര്‍ക്കറ്റ്, സെന്റര്‍ പോയിന്റ് മാര്‍ക്കറ്റ് എന്നിവിടങ്ങളാണ് ഈവസ്തുക്കളെല്ലാംകൂടുതലായും വാങ്ങാന്‍ കിട്ടുക.

അലിഗഡിലെ ടൂറിസ്റ്റ് പോയിന്റുകള്‍

അലിഗഡ് കോട്ടയാണ് നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. ഇപ്പോള്‍ ഇത് നാശോന്മുഖമാണെങ്കിലും ഇതിന്റെ ശേഷിപ്പുകള്‍ നിര്‍മ്മിക്കപ്പെട്ട കാലത്തിലേയ്ക്ക് വെളിച്ചം വീശുന്നവയാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമായ അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. സര്‍ സയിദ് അക്കാദമി മ്യൂസിയം, ചാച്ച നെഹ്രു ഗ്യാന്‍ പുഷ്പ്, ഹകിം കരം ഹുസെയിന്‍ മ്യൂസിയം എന്നിവയെല്ലാം അലിഗഡിലുള്ള പ്രഥാന സ്ഥാപനങ്ങളാണ്. ജമ മസ്ജിദ്, ശിവ്രാജ്പൂരിലെ ഖരേശ്വര്‍ ക്ഷേത്രം, ജൈന ക്ഷേത്രമായ തീര്‍ത്ഥധാം മംഗളയതന്‍ എന്നിവയെല്ലാമാണ് അലിഗഡിലെ മതപരമായ പ്രധാന ആകര്‍ഷണങ്ങള്‍.

പഴയകാലത്തെ സൂഫിവര്യന്മാരുടെ ഖബറിടങ്ങളായ ദര്‍ഗകളും ഉണ്ട് അലിഗഡില്‍. ബാബ ബര്‍ച്ചി ബഹാദൂര്‍ ദര്‍ഗ്ഗ ഇവയില്‍ പ്രധാനപ്പെട്ടതാണ്. ഏറെ ആളുകള്‍ തങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണത്തിനായി പ്രാര്‍ത്ഥിയ്ക്കാന്‍ ഇവിടെയെത്താറുണ്ട്. വലിപ്പത്തിന്റെ കാര്യത്തില്‍ ഏഷ്യയില്‍ രണ്ടാംസ്ഥാനമുള്ള മൗലാന ആസാദ് ലൈബ്രറിയും അലിഗഡിലാണ്.

മറ്റൊരു പ്രധാനപ്പെട്ട കാഴ്ചയാണ് ശേഖ തടാകം. ദേശാടനക്കിളികളെയും മറ്റും കാണാന്‍ പറ്റുന്നൊരു സ്ഥലമാണിത്. ഒട്ടേറെ അപൂര്‍വ്വയിനത്തില്‍പ്പെട്ട പക്ഷിമൃഗാദികള്‍ വസിക്കുന്ന നഗ്ലിയയെന്ന ഗ്രാമം അലിഗഡിനടുത്താണ്. പൂട്ടുകള്‍ മുതല്‍ വെങ്കലവസ്തുക്കള്‍വരെ എന്തും അലിഗഡില്‍ വാങ്ങാന്‍ കിട്ടും. കരകൗശലവസ്തുക്കളാണ് ആവശ്യമെങ്കില്‍ അവയ്‌ക്കെല്ലാം പ്രത്യേകസ്ഥലങ്ങളുണ്ട്.

അലിഗഡ് സന്ദര്‍ശിയ്ക്കുമ്പോള്‍

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് അലിഗഡ് സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും റോഡുമാര്‍ഗ്ഗവും റെയില്‍മാര്‍ഗ്ഗവും വിമാനമാര്‍ഗ്ഗവുമെല്ലാം സുഖകരമായി എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലമാണ് അലിഗഡ്.

അലിഗഡ് പ്രശസ്തമാക്കുന്നത്

അലിഗഡ് കാലാവസ്ഥ

അലിഗഡ്
35oC / 94oF
 • Sunny
 • Wind: W 13 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം അലിഗഡ്

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം അലിഗഡ്

 • റോഡ് മാര്‍ഗം
  ദേശീയ പാതകളും സംസ്ഥാനപാതകളും വിവിധ നഗരങ്ങളെ അലിഗഡുമായി ബന്ധിപ്പിക്കുന്നു. ദില്ലിയില്‍ നിന്നും ആഗ്രയില്‍ നിന്നുമെല്ലാം ഇവിടേയ്ക്ക് സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ദില്ലി-കൊല്‍ക്കത്ത ഗ്രാന്റ് ചോര്‍ഡ് ലൈനില്‍ വരുന്ന സ്ഥലമാണ് അലിഗഡ്. ഉത്തര്‍പ്രദേശിലെ മറ്റു നഗരങ്ങളുമായും ഇന്ത്യയുടെ മറ്റുഭാഗങ്ങളുമായി അലിഗഡിന് റെയില്‍ ബന്ധമുണ്ട്. അലിഗഡ് ജങ്ഷനാണ് ഇവിടുത്തെ പ്രധാന റെയില്‍വേ സ്റ്റേഷന്‍. ദില്ലി, ആഗ്ര, കാണ്‍പൂര്‍, ലഖ്‌നൊ, ബെനാറസ്, ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള സൂപ്പര്‍ഫാസ്റ്റ് തീവണ്ടികള്‍ ഈ സ്റ്റേഷനില്‍ നിര്‍ത്തും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ദില്ലിയിലാണ് അലിഗഡിന് അടുത്തുള്ള വിമാനത്താവളം, 147 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം. ദില്ലിയില്‍ നിന്നും ബസിലോ,ട്രെയിനിലോ അലിഗഡില്‍ എത്താവുന്നതാണ്. ടാക്‌സി വേണമെന്നുള്ളവര്‍ക്ക് അതും ലഭ്യമാണ്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
04 Dec,Fri
Return On
05 Dec,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
04 Dec,Fri
Check Out
05 Dec,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
04 Dec,Fri
Return On
05 Dec,Sat
 • Today
  Aligarh
  35 OC
  94 OF
  UV Index: 9
  Sunny
 • Tomorrow
  Aligarh
  29 OC
  85 OF
  UV Index: 9
  Sunny
 • Day After
  Aligarh
  31 OC
  88 OF
  UV Index: 9
  Sunny