India
Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അലഹബാദ്‌ » കാലാവസ്ഥ

അലഹബാദ്‌ കാലാവസ്ഥ

മറ്റ്‌ ഉത്തരേന്ത്യന്‍ നഗരങ്ങളിലെ പോലെ തന്നെ നവംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയാണ്‌ അലഹബാദ്‌ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. മറ്റ്‌ സമയങ്ങളില്‍ കാലാവസ്ഥ ചൂടുള്ളതും വരണ്ടതുമായിരിക്കും.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയാണ്‌ അലഹബാദിലെ വേനല്‍ക്കാലം. വേനല്‍ക്കാലത്ത്‌ താപനില 45 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരാറുണ്ട്‌ ഇവിടെ. ചൂടു കാറ്റും ഈ സമയത്ത്‌ പതിവാണ്‌.

മഴക്കാലം

ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയാണ്‌ അലഹബാദിലെ വര്‍ഷകാലം. കനത്ത മഴ ഈ കാലയളവില്‍ ഉണ്ടാകാറുണ്ട്‌. താരതമ്യേന തണുത്ത കാലാവസ്ഥയാണ്‌ ഈ കാലയളവില്‍.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ അലഹബാദിലെ ശൈത്യകാലം . തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടുന്ന ഈ കാലയളവിലെ ഉയര്‍ന്ന താപനില 20 ഡിഗ്രി സെല്‍ഷ്യസും താഴ്‌ന്ന താപനില 12 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. ജനുവരി മാസത്തില്‍ മൂടല്‍മഞ്ഞ്‌ അനുഭവപ്പെടുന്നതിനെ തുടര്‍ന്ന്‌ ചിലപ്പോള്‍ ഇങ്ങോട്ടുള്ള വിമാനങ്ങള്‍ റദ്ദാകുകയും ട്രയിനുകള്‍ വൈകുകയും ചെയ്യാറുണ്ട്‌.