Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആലുവ » കാലാവസ്ഥ

ആലുവ കാലാവസ്ഥ

വര്‍ഷം   മുഴുവന്‍ സുഖകരമായ കാലാവസ്ഥയാണ് ആലുവയില്‍ അനുഭവപ്പെടുന്നത്. മഴക്കാലത്തും ശൈത്യ കാലത്തും ഇവിടം സന്ദര്‍ശിക്കുന്നതിന് അനുകൂലമായ  സമയമാണ്. എന്നാല്‍  വേനല്‍ക്കാലവും സന്ദര്‍ശന  യോഗ്യം തന്നെ. സെപ്തംബര്‍ മുതല്‍ നവംബര്‍ അവസാനം വരെയുള്ള , മഴ കുറവായ, കാലമാണ്  ആലുവാ സന്ദര്‍ശനത്തിന് ഏറ്റവും  മികച്ച സമയം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ്‌ അവസാനം വരെയാണ് വേനല്‍ക്കാലം . ഈ സമയം മിതമായ ചൂടും ഈര്‍പ്പവും അന്തരീക്ഷത്തില്‍ ഉണ്ടാവും. അത്യധികം ചൂടനുഭാവപ്പെടാത്ത്ത ഈ സീസണില്‍ ആലുവ സന്ദര്‍ശിക്കാവുന്നതാണ്.

മഴക്കാലം

കേരളത്തിലെ മറ്റെല്ലാ പ്രദേശങ്ങളിലെയും പോലെ ആലുവയിലും കനത്ത മഴ സാധാരണമാണ്. ജൂണ്‍ മുതല്‍ ആഗസ്റ്റ്‌ വരെയാണ് മഴക്കാലം. ഈ സമയം അന്തരീക്ഷം തണുത്തിരിക്കുന്നതിനാല്‍ യാത്ര സുഖകരമായിരിക്കും.

ശീതകാലം

ഡിസംബര്‍ മുതല്‍  ഫെബ്രുവരി വരെയാണ് ശീതകാലം . മിതമായ തണുപ്പ് മാത്രമേ അനുഭവപ്പെടൂ .യാത്ര ചെയ്യാന്‍ ഏറ്റവും അനുകൂലമായ കാലാവസ്ഥ ഇതാണ്.