Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അമര്‍നാഥ് » കാലാവസ്ഥ

അമര്‍നാഥ് കാലാവസ്ഥ

മെയ്‌ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലമാണ് അമര്‍നാഥ് സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ച സമയം. അമര്‍നാഥ് തീര്‍ത്ഥാടനം കാര്യക്ഷമമായി നടക്കുന്നതും ഈ സമയത്താണ്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലഘട്ടത്തില്‍ അതിശൈത്യം അനുഭവപ്പെടുന്നതിനാല്‍ സഞ്ചാരികള്‍ ഈ സമയത്തെ യാത്ര ഒഴിവാക്കുന്നതായിരിക്കും നല്ലത്.

വേനല്‍ക്കാലം

മെയ്‌ മുതല്‍ ഒക്ടോബര്‍ വരെയാണ് അമര്‍നാഥിലെ വേനല്‍ക്കാലം. ഇക്കാലത്ത് കാലാവസ്ഥയുടെ കാഠിന്യം അല്‍പം കുറവായിരിക്കും. 15 ഡിഗ്രി സെല്‍ഷ്യസ് ആണ് വേനല്‍ക്കാലത്തെ ശരാശരി താപനില.

മഴക്കാലം

അപ്രവചനീയമായ മഴയാണ് പലപ്പോഴും അമര്‍നാഥില്‍ ലഭിക്കുക. യാത്രക്കാരെ ദുരിതത്തിലാക്കുന്ന രീതിയിലാണ്‌ മിക്കപ്പോഴും മഴ കടന്നുവരിക. ഇക്കാലത്ത് അമര്‍നാഥ് സന്ദര്‍ശിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

ശീതകാലം

നവംബര്‍ മുതല്‍ ഏപ്രില്‍ വരെ നീണ്ടുനില്‍ക്കുന്ന മഞ്ഞുകാലത്ത് താപനില പലപ്പോഴും പൂജ്യം ഡിഗ്രിക്ക് താഴെ പോകാറുണ്ട്. ഇക്കാലത്ത് ഇവിടെയെത്തുന്നവര്‍ക്ക് മഞ്ഞുവീഴ്ചയുടെ മനോഹാരിത ആസ്വദിക്കാനാവും.