Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അംബാജി » കാലാവസ്ഥ

അംബാജി കാലാവസ്ഥ

ഏതുകാലത്തും പോകാന്‍ അനുയോജ്യമായ കാലാവസ്ഥയാണ്‌ അംബാജിയിലേത്

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെ നീണ്ടുനില്‍ക്കുന്നതാണ് വേനല്‍ക്കാലം. ഇക്കാലത്ത് പകല്‍ സമയത്തെ താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. രാത്രികളും ചൂടില്‍നിന്ന് മുക്തമല്ല. പൊതുവില്‍ സഞ്ചാരികള്‍ വേനല്‍ക്കാലത്ത് അംബാജിയിലേക്കുള്ള യാത്ര ഒഴിവാക്കാറാണ് പതിവ്.

മഴക്കാലം

ജൂലായ്‌ മുതല്‍ സെപ്തംബര്‍ വരെ നീണ്ടുനില്‍ക്കുന്ന മഴക്കാലത്ത്‌ താരതമ്യേന നല്ല മഴ ലഭിക്കുന്ന പ്രദേശമാണ് അംബാജി. ആര്‍ദ്രമായ അന്തരീക്ഷത്തില്‍ പിറവിയെടുക്കുന്ന മഞ്ഞുതുള്ളികളുടെ മനോഹാരിതയും ഇക്കാലത്ത് ആസ്വദിക്കാനാകും.

ശീതകാലം

താപനില 25 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ പോകാത്ത മഞ്ഞുകാലം അംബാജിയിലെത്താന്‍ ഏറ്റവും യോജിച്ച കാലാവസ്ഥയുള്ള സമയമാണ്. കുറഞ്ഞ  താപനില എല്ലായ്പ്പോഴും 10 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ആയിരിക്കും എന്നതിനാല്‍ അസഹ്യമായ തണുപ്പും അനുഭവപ്പെടില്ല. ചിലപ്പോഴൊക്കെ അംബാജിയെ മൂടല്‍മഞ്ഞ് വന്നുപൊതിയുന്ന കാഴ്ചയും കാണാനാകും.