Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അംബാല » കാലാവസ്ഥ

അംബാല കാലാവസ്ഥ

മഴക്കാലത്തിന്‌ ശേഷമുള്ള ഒകടോബര്‍ നവംബര്‍ മാസങ്ങളാണ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യം.

വേനല്‍ക്കാലം

അംബാലയിലെ വേനല്‍ക്കാലം പൊതുവെ ചൂട്‌ കൂടിയതാണ്‌. താപനില 45 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരാറുണ്‌ട്‌. കുറഞ്ഞ താപനില 35 ഡിഗ്രി സെല്‍ഷ്യസിനടുത്തായിരിക്കും. മെയ്‌മാസമാണ്‌ അംബാലയില്‍ ഏറ്റവും ചൂടുകൂടുതലുള്ളത്‌. ഇക്കാലയളവില്‍ അംബാല സന്ദര്‍ശിക്കാന്‍ അനുയോജ്യമല്ല.

മഴക്കാലം

ജൂലൈയില്‍ തുടങ്ങി സെപ്‌റ്റംബറില്‍ അവസാനിക്കുന്നതാണ്‌ അംബാലയിലെ മഴക്കാലം. ഇക്കാലയളവില്‍ കനത്ത മഴയും ഈര്‍പ്പമുള്ള കാലാവസ്ഥയുമായിരിക്കും അനുഭവപ്പെടുക. ഒക്‌ടോബര്‍ നവംബര്‍ മാസങ്ങളാണ്‌ അംബാല സന്ദര്‍ശിക്കാന്‍ അനുയോജ്യം. മഴ മാറി അന്തരീക്ഷം പ്രസന്നമാകുന്ന കാലയളവാണിത്‌.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ അംബാലയിലെ ശൈത്യകാലം. ഇക്കാലയളവിലെ ശരാശരി താപനില 4 മുതല്‍ 7 ഡിഗ്രി വരെ വ്യത്യാസപ്പെടും.