ഗോവയിലെ ഡൊമസ്റ്റിക് എയര്‍പോര്‍ട്ടാണ് അംബോലിയ്ക്ക് തൊട്ടടുത്തുള്ളത്. വിമാനത്താവളത്തില്‍ നിന്നും 67 കിലോമീറ്ററേ ഇവിടേയ്ക്ക് സഞ്ചരിക്കേണ്ടതുള്ളു. മഹാരാഷ്ട്രയിലെ മറ്റ് നഗരങ്ങളില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമെല്ലാം ഇവിടേയ്ക്ക് വിമാനസര്‍വ്വീസുകളുണ്ട്. മുംബൈയിലെ ഛത്രപതി ശിവജി എയര്‍പോര്‍ട്ടാണ് തൊട്ടടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം. ഇവിടേയ്ക്ക് 492 കിലോമീറ്റര്‍ ദൂരമുണ്ട്.