ആര്‍ക്കി പട്ടണത്തില്‍ സഞ്ചാരികള്‍ക്ക് ഒഴിവാക്കാനാവാത്ത കാഴ്‌ചയാണ് ആര്‍ക്കി കോട്ട. 1695നും 1700നും ഇടയ്‌ക്കുള്ള കാലയളവില്‍ റാണ പൃഥ്വി സിംഗാണ് ഈ കോട്ട നിര്‍മ്മിച്ചത്. ബ്രട്ടീഷുകാര്‍ക്ക് എതിരായ ആക്രമണങ്ങളില്‍ ഗൂര്‍ഖകളുടെ ഒരു ശക്തികേന്ദ്രമായിരുന്നു ഈ കോട്ട. 1815 വരെ ഗൂര്‍ഖകളുടെ നിയന്ത്രണത്തിലായിരുന്നു കോട്ട.
രജപുത്ര- മുഗല്‍ ശില്‍പ്പശൈലികള്‍ കൂട്ടിച്ചേര്‍ത്താണ് കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. കുന്നുകളിലും മറ്റും അധിവസിക്കുന്ന മനുഷ്യരുടെ ജീവിത രീതി വിളിച്ചോതുന്ന പഹാരി ശൈലിയിലുള്ള ചുമര്‍ ചിത്രങ്ങള്‍ കോട്ടയില്‍ കാണാം. കോട്ടയുടെ ഒരു ഭാഗത്ത് ഒരു ഹെറിറ്റേജ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.



Click it and Unblock the Notifications