ആര്‍ക്കിയില്‍ നിന്ന് 4.6 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ബടാല്‍. കുന്‍സും ചുരത്തിന് താഴെ സ്ഥിതി ചെയ്യുന്ന ബടാല്‍ കാസയിലേക്കുള്ള സഞ്ചാരികളുടെ വിശ്രമകേന്ദ്രമാണ്. ഇവിടെ നിന്നാല്‍ ചന്ദ്രാ നദിയുടെയും ബാരാ ശിഗ്രി ഹിമപാളിയുടെയും ദക്ഷിണ ഭാഗത്തുള്ള ത്രികോണ ശൃംഗങ്ങളുടെയും മനോഹാരിത ആസ്വദിക്കാന്‍ കഴിയും. റോക്ക് ക്‌ളൈംബിഗ്, ട്രക്കിംഗ് എന്നിവ തുടങ്ങുന്നതും ഇവിടെ നിന്നാണ്. ബടാലില്‍ നിന്ന് വിളിപ്പാടകലെയാണ് ലോസര്‍, ഗ്രാംഫു, ചോട്ടാ ഷിഗ്രി എന്നീ സ്ഥലങ്ങള്‍.



Click it and Unblock the Notifications