ഭദ്രകാളി ക്ഷേത്രം ജഘോലി ദേവി ക്ഷേത്രം എന്നും അറിയപ്പെടുന്നു. 1650ല്‍ നിര്‍മ്മിതമായ ക്ഷേത്രം ശിഖാര ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. സങ്കീര്‍ണ്ണമായ ശില്‍പ്പവേലകള്‍ക്കും രൂപകല്‍പ്പനയും ക്ഷേത്രത്തിന് മാറ്റുകൂട്ടുന്ന ഘടകങ്ങളാണ്. ആര്‍ക്കിയിലെ മൂന്ന് പ്രമുഖ ക്ഷേത്രങ്ങളിലന്നായ ഭദ്രകാളി ക്ഷേത്രം ഹിമാചല്‍പ്രദേശിലെ സ്ഥിരമായ ശക്തിപീഠങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ദുര്‍ഗ്ഗാദോവിയുടെ ഉഗ്രരൂപമായ കാളിയെ ആരാധിക്കുന്നതിനായി നിരവധി ഭക്തര്‍ ഇവിടെ എത്തുന്നു. ഇവിടെ പ്രാര്‍ത്ഥന നടത്തുന്നത് മന:ശാന്തി ലഭിക്കാനും ആഗ്രഹ സഫലീകരണത്തിനും സഹായിക്കുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.



Click it and Unblock the Notifications