Search
  • Follow NativePlanet
Share

ഭദ്ര : പച്ചപ്പ് പരവതാനി വിരിച്ച സ്വര്‍ഗ്ഗം

21

കര്‍ണാടക സംസ്ഥാനത്തിലെ ചിക്കമഗളൂരു ജില്ലയിലെ ഒരു പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ഭദ്ര. ഭദ്ര വന്യജീവി സങ്കേതമാണ് ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. മുത്തോടി ഫോറസ്റ്റ്, താനിഗെബിലു, ലക്കാവല്ലി, ഹെബ്ബീ എന്നീ വനപ്രദേശങ്ങളടങ്ങിയതാണ് ഭദ്ര വന്യജീവി സങ്കേതം. പശ്ചിമഘട്ടനിരകളില്‍ സ്ഥിതി ചെയ്യുന്ന ഭദ്ര വന്യജീവി സങ്കേതം ടൈഗര്‍ പ്രൊട്ടക്ഷന്‍ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കടുവ സംരക്ഷണ മേഖലയാണ്.

ജാഗര വാലി ഗെയിം റിസര്‍വ് പ്രദേശത്ത് 1958 ലാണ് ഭദ്ര വന്യജീവി സങ്കേതം ആരംഭിച്ചത്. ആദ്യം വന്യജീവി സങ്കേതമായിരുന്ന പ്രദേശത്തിന് ഭദ്ര വന്യജീവി സങ്കേതമെന്ന് പേരുനല്‍കുകയും ഇതിലുള്‍പ്പെടുന്ന പ്രദേശത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയുമായിരുന്നു. 492 സ്‌ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്നു ഭദ്ര വന്യജീവിസങ്കേതം. ചിക്കമഗളൂരില്‍ നിന്നും 38 കിലോമീറ്ററും ബാംഗ്ലൂരില്‍ നിന്നും 282 കിലോമീറ്ററും ദൂരമുണ്ട് ഇവിടേക്ക്.

വന്യജീവികളുടെ കൂടെ

നാനാജാതി പക്ഷി മൃഗാദികളുടെ ആവാസകേന്ദ്രമാണ് ഭദ്ര വന്യജീവി സങ്കേതം. വിവിധതരം സസ്യവര്‍ഗ്ഗങ്ങളും മരങ്ങളും ഇവിടെ കാണാം. തേക്ക്, വീട്ടി, പ്ലാവ്, മുള എന്നിങ്ങനെ 120 ലധികം മരങ്ങള്‍ ഇവിടെയുണ്ട്. പുളളിപ്പുലി, കടുവ, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളെയും വിവിധതരം മാനുകളെയും ആനകളെയും ഇവിടെ കാണാന്‍ സാധിക്കും. കീരി, കാട്ടുപൂച്ച, നീര്‍നായ എന്നിവയും ഇവിടെ സുലഭമാണ്.

1998ലാണ് ഭദ്ര വന്യജീവി സങ്കേതം ടൈഗര്‍ പ്രൊട്ടക്ഷന്‍ പ്രോജക്ടില്‍ ഉള്‍പ്പെടുത്തി കടുവ സംരക്ഷണകേന്ദ്രമാക്കി പ്രഖ്യാപിച്ചത്. തത്ത, മൈന, പ്രാവ്, കുളക്കോഴി, മാടപ്രാവ്, കാട, മരംകൊത്തി എന്നിങ്ങനെ 250 ലധികും പക്ഷികളും ഇവിടെയുണ്ട്. മുതലകളും രാജവെമ്പാലയടക്കമുള്ള പാമ്പുവര്‍ഗ്ഗങ്ങളും ഇവിടെ സുലഭമാണ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ചിത്രശലഭങ്ങളുടെയും കേന്ദ്രമാണ് ഭദ്ര വന്യജീവി സങ്കേതം.

ഭദ്രയില്‍

ചിക്കമഗളൂരിലെത്തുന്ന യാത്രികര്‍ തീര്‍ച്ചായായും സന്ദര്‍ശിച്ചിരിക്കേണ്ട ഒരിടമാണ് ഭദ്ര വന്യജീവി സങ്കേതം. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന നേച്ചര്‍ ക്യാംപില്‍ പങ്കെടുക്കാനും സഞ്ചാരികള്‍ക്ക് ഇവിടെ അവസരം ലഭിക്കും. രാത്രിതാമസക്കാര്‍ക്ക് ടെന്റ് കെട്ടാനുള്ള സാധനസാമഗ്രികളും ഇവിടെ ലഭ്യമാണ്. ട്രക്കിംഗിനും പക്ഷിനീരീക്ഷണത്തിനും റോക്ക് ക്ലൈംബിംഗിനും ബോട്ടിംഗിനും ഇവിടെ സാധ്യതകളുണ്ട്. ഭദ്ര നദിയുടെ ഉറവിടം കൂടിയാണ് ഈ ഫോറസ്റ്റ്.ഭദ്ര റിസര്‍വ്വോയര്‍, ഗംഗെഗിരി, മുല്ലയനഗിരി, ബാബാ ബുദാന്‍ ഗിരി തുടങ്ങിയവയാണ് ഭദ്ര വന്യജീവി സങ്കേതത്തിന് സമീപത്തെ ആകര്‍ഷകമായ കാഴ്ചകള്‍.

(സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് സംസ്ഥാനത്തെ ടൈഗര്‍ റിസര്‍വ്വുകളില്‍ കാനനസവാരി നിരോധിച്ചിരിക്കുകയാണ്. നിരോധനം എന്ന് പിന്‍വലിക്കുമെന്നതേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല)

ഭദ്ര പ്രശസ്തമാക്കുന്നത്

ഭദ്ര കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഭദ്ര

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഭദ്ര

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 250 കിലോമീറ്റര്‍ അകലമുണ്ട് ഇവിടേക്ക്. കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകള്‍ ലക്കാവലിയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ഹൂബ്ലി, തിരുപ്പതി എന്നിവയും ഏറെ അകലത്തിലല്ല. സ്വകാര്യവാഹനങ്ങളും ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഹാസ്സനാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 83 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ബാംഗ്ലൂര്‍, മൈസൂര്‍, മാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ട്രെയിന്‍ സൗകര്യമുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    റോഡ്, റെയില്‍ മാര്‍ഗവും അകലെയുള്ള സ്ഥലങ്ങളില്‍ നിന്നാണെങ്കില്‍ വിമാനമാര്‍ഗവും ഇവിടെയെത്താം. ബാജ്‌പെ വിമാനത്താവളം എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന മാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ഭദ്രാവതിക്ക് അടുത്തുള്ളത്. മാംഗ്ലൂരില്‍ നിന്നും ഇവിടേയ്ക്ക് 170 കിലോമീറ്റര്‍ ദൂരമുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed