ആര്‍ക്കിയില്‍ എത്തുന്നവര്‍ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ് ഷാഖ്‌നി മഹാദേവ ക്ഷേത്രം. ആര്‍ക്കിയിലെ മൂന്ന് ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ജഖോലി ക്ഷേത്രം, ലുട്ടുറു മഹാദേവ ക്ഷേത്രം എന്നിവയാണ് മറ്റു രണ്ട് ക്ഷേത്രങ്ങള്‍. അനുപമമായ കലാചാരുതയോടെ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തിലെ പ്രധാന മൂര്‍ത്തി ശിവനാണ്. ശിഖാര ശൈലിയാണ് ക്ഷേത്ര നിര്‍മ്മാണത്തില്‍ അനുവര്‍ത്തിച്ചിരിക്കുന്നത്. ഹിമാലയ നിരകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ നിന്നാല്‍ ചുറ്റുപാടുകളുടെ മനോഹരദൃശ്യം കാണാം. ഇവിടെ ആരാധന നടത്തുന്നത് ഭാഗ്യം കൊണ്ടു വരുമെന്നാണ് വിശ്വാസം.



Click it and Unblock the Notifications