Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അഷ്ടവിനായക് » കാലാവസ്ഥ

അഷ്ടവിനായക് കാലാവസ്ഥ

മഹാരാഷ്ട്രയുടെ പലഭാഗത്തായിട്ടാണ് എട്ടുക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്നത്. പലേടത്തും കാലാവസ്ഥ അനുഭവപ്പെടുന്നത് വ്യത്യസ്ത രീതിയിലാണ്. എങ്കിലും കാലാവസ്ഥയുടെ ഏതാണ്ടൊരു രൂപമാണ് ഇവിടെ പറയുന്നത്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെ നീളുന്നതാണ് പൊതുവേ ഇവിടുത്തെ വേനല്‍ക്കാലം. പൊതുവേ 36-38 ഡിഗ്രിസെല്‍ഷ്യസിനിടയിലാണ് ഇക്കാലത്ത് അനുഭവപ്പെടുന്ന ചൂട്. എട്ട് വിനായകക്ഷേത്രങ്ങളും സന്ദര്‍ശിക്കണമെങ്കില്‍ ഏറെ യാത്ര ചെയ്യേണ്ടതുണ്ട്. അതിനാല്‍ത്തന്നെ കഠിനമായി ചൂട് അസ്വസ്ഥതയുണ്ടാക്കും. വേനല്‍ക്കാലം പൊതുവേ അഷ്ടവിനായക ദര്‍ശനത്തിനായി തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. ചിലയിടങ്ങലില്‍ ചെറിയതോതിലാണ് മഴപെയ്യുന്നതെങ്കില്‍ ചിലസ്ഥലത്ത് കനത്ത മഴയാണ് ഉണ്ടാവുക. എങ്കില്‍ത്തന്നെയും വേനല്‍ക്കാലത്തെ അപേക്ഷിച്ച് സന്ദര്‍ശനത്തിന് പറ്റിയത് മഴക്കാലം തന്നെയാണ്. ടൂര്‍ ഓപ്പറേറ്റര്‍മാരുടെ വാഹനത്തിലോ, സ്വന്തം വാഹനത്തിലോ ആണ് യാത്രയെങ്കില്‍ മഴ അത്ര ശല്യമാകില്ല. എന്നാല്‍ ഡ്രൈവിങ് കുറച്ച് ബുദ്ധിമുട്ടാകാനുള്ള സാധ്യത ഉണ്ടുതാനം.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് തണുപ്പുകാലമനുഭവപ്പെടുന്നത്. ഈ സമയത്താണ് ഇവിടെ ഏറ്റവും നല്ല കാലാവസ്ഥ അനുഭവപ്പെടുന്നത്. ഏറിയാല്‍ 30 ഡിഗ്രി സെല്‍ഷ്യസ് വരെ മാത്രമേ ചൂട് അനുഭവപ്പെടാറുള്ളു. കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസാണ്. ഈ സമയത്ത് അഷ്ടവിനായക ദര്‍ശനം നടത്തുകയാണെങ്കില്‍ എല്ലാം നന്നായി ആസ്വദിച്ചും ആവശ്യമുള്ള സമയം ക്ഷേത്രങ്ങളില്‍ ചെലവഴിച്ചും യാത്ര മനോഹരമാക്കാം.