ലോക പ്രശസ്തി നേടിയ സ്കീയിങ് കേന്ദ്രങ്ങളാണ് ഓലിയിലേത്. ഓലിയിലെ മഞ്ഞ് വീണ മലഞ്ചെരുവുകള്‍ സ്കീയിങിനെ അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കാനുള്ള അവസരമാണ് നല്‍കുന്നത്. ലോകത്തിലെ ഏറ്റവും നല്ല സ്കീയിങ് സൈറ്റുകളില്‍ ഒന്നായാണ് ഓലിയെ കണക്കാക്കുന്നത്. നോര്‍ഡിക് സ്കീയിങ്, ആല്‍പൈന്‍ സ്കീയിങ്, ടെലിമാര്‍ക് സ്കീയിങ് തുടങ്ങി സ്കീയിങ്ങിന്റെ വിവിധ തലങ്ങള്‍ ആസ്വദിക്കാനുള്ള സംവിധാനങ്ങള്‍ ഇവിടെയുണ്ട്.
സ്കീയിങ്ങിലെ ഉത്സാഹമതികള്ക്ക് സ്ലാലോം,ക്രോസ്സ് കണ്ട്രി, ഡൗവണ്വാര്ഡ് സ്കീയിങ് എന്നിവയിലും ഏര്‍പ്പെടാം. ഓലിയിലെ മഞ്ഞ് മൂടിയ ചെരുവുകള്‍ ഏകദേശം 20 കിലോമീറ്ററോളം വരും. ഗൊണ്ഡോല കേബിള്‍ കാറില്‍ ഈ ചെരുവുകളില്‍ അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയ്ക്ക് സൗകര്യമുണ്ട്. ചെരുവുകളുടെ മിനുസം എപ്പോഴും നിലനിര്‍ത്തുന്നതിനുള്ള സംവിധാനങ്ങളും ഉണ്ട്. സ്കീയിങിനായുള്ള ചെരുവുകളെല്ലാം വനത്താല്‍ ചുറ്റപ്പെട്ടതും അതീവ സുരക്ഷിതത്വം നല്കുന്നതുമാണ്. സ്കീയിങ് വേളയില്‍ കാറ്റിന്റെ ആവേഗം കുറയ്ക്കാന്‍ ഈ വനങ്ങള്‍ സാഹായിക്കുന്നുണ്ട്.
ഓലിയില്‍ സ്കീയിങ് ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം വേനല്‍ക്കാലമാണ്. ഓലിയില്‍ വിവിധ ഏജന്‍സികള്‍ സ്കീയിങിനാവശ്യമായ സംവിധാനങ്ങളും വിവിധ പാക്കേജുകളും ലഭ്യമാക്കുന്നുണ്ട്. സ്കീയിങിന് താല്പര്യമുള്ളവര്ക്ക് ആവശ്യമായ പരിശീലനവും ഇവിടെ നല്‍കുന്നുണ്ട്. സ്കീയിങില്‍ ഏര്‍പ്പെടാന്‍ താല്പര്യപ്പെടുന്നവര് വൂളന്‍, സോക്സ്, തൊപ്പികള്‍, ഗ്ലൗസ്, ഗ്ലാസ്സ്, പുള്ളോവര്‍, ജാക്കറ്റ്, മഫ്ളര്‍, ബൂട്ട്സ് ടോര്‍ച്ച് ലൈറ്റ് എന്നിവ കൈയില്‍ കരുതിയിരിക്കണം.