ഔത്ഥ നാഗനാഥില്‍ നിന്നും മുംബൈയിലേക്ക് 580 കിലോമീറ്റര്‍ ദൂരമുണ്ട്. ഔറംഗബാദിലേക്ക് 200 ഉം നാഗ്പൂരിലേക്ക് 360 ഉം കിലോമീറ്ററാണ് ഔത്ഥ നാഗനാഥില്‍ നിന്നും യഥാക്രമം ദൂരം. ഇവിടങ്ങളില്‍ നിന്നും നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഔത്ഥ നാഗനാഥിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ചോണ്ടിയില്‍ നിന്നും പര്വാനിയില് നിന്നും നന്ദേടില്‍ നിന്നും ഹിംഗോളിയില്‍ നിന്നും കേവലം അരമണിക്കൂര്‍ യാത്ര ചെയ്താല്‍ ഔത്ഥ നാഗനാഥിലെത്താം.