Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഔന്ഥ നാഗനാഥ്

ഔന്ഥ നാഗനാഥ് - പ്രഥമ ജ്യോതിര്‍ലിംഗത്തിന്റെ നാട്

7

ഇന്ത്യയിലെ ഒന്നാമത്തെ ജ്യോതിര്‍ലിംഗം സ്ഥിതിചെയ്യുന്ന സ്ഥലം എന്നതാണ് ഔന്ഥ നാഗനാഥിന്റെ പ്രത്യേകത. മഹാരാഷ്ട്രയിലുള്ള അഞ്ച് ജ്യോതിര്‍ലിംഗങ്ങളില്‍ പ്രധാന്യമര്‍ഹിക്കുന്ന ഒന്നുകൂടിയാണ് ഇത്. ഇന്ത്യയില്‍ മൊത്തം 12 ജ്യോതിര്‍ലിംഗങ്ങളാണ് ഉള്ളത്. വനവാസക്കാലത്ത് ജ്യേഷ്ഠപാണ്ഡവനായ യുധിഷ്ഠിരനാണ് ഈ ജ്യോതിര്‍ലിംഗം പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. ശിവനോടുള്ള ആരാധനയിലാണ് യുധിഷ്ഠിരന്‍ ഇവിടെ ജ്യോതിര്‍വലിംഗം പ്രതിഷ്ഠിച്ചത്. ഹേമദ്പന്തി ശൈലിയിലുള്ള നിര്‍മാണ രീതിയാണ് ഇവിടെ ക്ഷേത്രനിര്‍മാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.

60,000 അടി സ്ഥലത്താണ് ഈ കൂറ്റന്‍ ക്ഷേത്രം വ്യാപിച്ച് കിടക്കുന്നത്. സാധാരണഗതിയില്‍ നിന്നും വ്യത്യസ്തമായി ഈ ക്ഷേത്രത്തിന് പുറക് വശത്തായാണ് ശിവവാഹനമായ നന്ദിയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ശിവക്ഷേത്രങ്ങളില്‍ നന്ദികേശന്റെ പ്രതിമ പിന്‍വശത്ത് സ്ഥാപിക്കുക പതിവില്ല. ഔന്ഥ നാഗനാഥിന്റെ പരിസരത്തായി മറ്റനേകം ചെറുക്ഷേത്രങ്ങള്‍ കാണാം. ദത്താത്രേയ, നീലകണ്‌ഠേശ്വര, ദശാവതാരം, വേദവ്യാസലിംഗ ഗണപതി തുടങ്ങിയ മൂര്‍ത്തികളാണ് ഇവിടെയുള്ള മറ്റ് ക്ഷേത്രങ്ങളില്‍ പ്രധാനമായും പൂജിക്കുന്നത്.

തീര്‍ത്ഥാടനകേന്ദ്രം

ഏത് സമയത്തും സന്ദര്‍ശിക്കാവുന്ന ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് ഔന്ഥ നാഗനാഥ്. എങ്കിലും കടുത്ത വേനല്‍ക്കാലത്ത് ഇവിടെ സന്ദര്‍ശിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ഉത്തമം. കനത്ത ചൂടില്‍ ഇവിടെ ചുറ്റിനടന്നുകാണുക എളുപ്പമാവില്ല എന്നതുതന്നെ കാരണം. ഹിംഗോളി പോലുള്ള സമീപ പ്രദേശങ്ങളില്‍ നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന തരത്തിലാണ് ഔന്ഥ നാഗനാഥിന്റെ കിടപ്പ്. ഹിംഗോളിയിലേക്ക് സന്ദര്‍ഭവശാല്‍ ഒരു യാത്ര തരപ്പെടുകയാണെങ്കില്‍ ഔന്ഥ നാഗനാഥ് സന്ദര്‍ശിക്കാന്‍ മറക്കരുത്. തീര്‍ത്ഥാടനത്തിന്റെ മനംമയക്കുന്ന മാസ്മരികത അടുത്തറിയുവാനുള്ള ഒരു സാധ്യതയാണ് ഓരോ ഔന്ഥ നാഗനാഥ് യാത്രയും സഞ്ചാരികള്‍ക്ക് നല്‍കുക.

ഔന്ഥ നാഗനാഥ് പ്രശസ്തമാക്കുന്നത്

ഔന്ഥ നാഗനാഥ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഔന്ഥ നാഗനാഥ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഔന്ഥ നാഗനാഥ്

  • റോഡ് മാര്‍ഗം
    ഔത്ഥ നാഗനാഥില്‍ നിന്നും മുംബൈയിലേക്ക് 580 കിലോമീറ്റര്‍ ദൂരമുണ്ട്. ഔറംഗബാദിലേക്ക് 200 ഉം നാഗ്പൂരിലേക്ക് 360 ഉം കിലോമീറ്ററാണ് ഔത്ഥ നാഗനാഥില്‍ നിന്നും യഥാക്രമം ദൂരം. ഇവിടങ്ങളില്‍ നിന്നും നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഔത്ഥ നാഗനാഥിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ചോണ്ടിയില്‍ നിന്നും പര്‍വാനിയില്‍ നിന്നും നന്ദേടില്‍ നിന്നും ഹിംഗോളിയില്‍ നിന്നും കേവലം അരമണിക്കൂര്‍ യാത്ര ചെയ്താല്‍ ഔത്ഥ നാഗനാഥിലെത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ചോണ്ടിയാണ് ഔത്ഥ നാഗനാഥിന് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 21 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. മുംബൈ, പൂനെ എന്നിവിടങ്ങളില്‍ നിന്നും മഹാരാഷ്ട്രയിലെ മറ്റ് സ്റ്റേഷനുകളില്‍നിന്നും എളുപ്പത്തില്‍ ഇവിടെയെത്താം. 25 കിലോമീറ്റര്‍ അകലത്തുള്ള ഹിംഗോളിയാണ് മറ്റൊരു സമീപ റെയില്‍വേ സ്റ്റേഷന്‍. റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും ബസ്സ്, ടാക്‌സി കാബ് എന്നിവ വഴി ഔത്ഥ നാഗനാഥിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ഔറംഗബാദാണ് ഔത്ഥ നാഗനാഥിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 210 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മുംബൈ ഛത്രപതി ശിവജി വിമാനത്താവളമാണ് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം. 580 കിലോമീറ്റര്‍ ദൂരത്തിലാണിത്. പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
17 Apr,Wed
Return On
18 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
17 Apr,Wed
Check Out
18 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
17 Apr,Wed
Return On
18 Apr,Thu