Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഔന്ഥ നാഗനാഥ് » കാലാവസ്ഥ

ഔന്ഥ നാഗനാഥ് കാലാവസ്ഥ

വേനല്‍ക്കാലം

ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് പൊതുവേ കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. ഇതില്‍ത്തന്നെ മെയ് മാസത്തിലാണ് അസഹനീയമായ ചൂട് അനുഭവപ്പെടുക. 40 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുന്നു. കുറഞ്ഞ ചൂട് ഇക്കാലത്ത് 22 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. പുറം കാഴ്ചകള്‍ കാണുക പ്രയാസമാണ് എന്നതിനാല്‍ത്തന്നെ വേനല്‍ക്കാലത്ത് ഔത്ഥ നാഗനാഥിലേക്ക് ഒരു യാത്ര അഭികാമ്യമല്ല.  

മഴക്കാലം

ജൂലൈ മുതല്‍ ആഗസ്ത്, സെപ്തംബര്‍ വരെയുള്ള മാസങ്ങളിലാണ് ഇവിടെ മഴപെയ്യുന്നത്. ശരാശരി മഴ ലഭിക്കുന്ന പ്രദേശമാണിത്. പ്രകൃതി ദൃശ്യങ്ങള്‍ കാണാനായി മഴക്കാലത്തും ഇവിടം സന്ദര്‍ശിക്കാന്‍ നിരവധി ആളുകളെത്തുന്നുണ്ട്.

ശീതകാലം

ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ശൈത്യകാലത്താണ് ഔത്ഥ നാഗനാഥിലേക്ക് യാത്രയ്ക്ക് പറ്റിയ സമയം എന്നുവേണമെങ്കില്‍ പറയാം. 17 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കുറഞ്ഞ താപനില. കൂടിയത് 33ഉം. മനോഹരമായ കാലാവസ്ഥയാണ് ശീതകാലത്ത് ഔത്ഥ നാഗനാഥില്‍.