ബന്ദിപ്പൂരില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ടയിടമാണ് ഇത്. പ്രകൃതിയെയും പ്രകൃതിയൊരുക്കുന്ന സാഹസിക സാധ്യതകളെയും ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ ഒരുപാട് കാര്യങ്ങളുണ്ടിവിടെ. 800 സ്‌ക്വയര്‍ കിലോമീറ്ററാണ് ഈ ദേശീയോദ്യാനത്തിന്റെ വിസ്തൃതി. വാക്കുകളാല്‍ വരച്ചിടാന്‍ കഴിയാത്തത്രയും മനോഹരമാണ് ഈ നിബിഡ വനത്തിന്റെ സൗന്ദര്യം. വന്യമായ നിശബ്ദതയാണ് ഇവിടുത്തെ പ്രത്യേകത. 1931ല്‍ മൈസൂര്‍ മഹാരാജാവാണ് ഇതിനെ ഒരു നാഷണല്‍ പാര്‍ക്ക് ആക്കി മാറ്റിയത്. അന്ന് 90 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിമാത്രമേ പാര്‍ക്കിനുണ്ടായിരുന്നുള്ളു. പിന്നീട് 1941ല്‍ വേണുഗോപാല വൈല്‍ഡ്‌ലൈഫ് പാര്‍ക്ക് എന്ന് ഇതിന് പേരിട്ടു.
പാര്‍ക്കിന് ചുറ്റുമായി നാഗൂര്‍, കബിനി, മൊയാര്‍ എന്നീ നദികളൊഴുകുകയാണ്. കടുവ, ആന, കാട്ടുനായകള്‍, പുള്ളിപ്പുലി, മലയണ്ണാന്‍, കൃഷ്ണമൃഗം, കരടി തുടങ്ങി പലതരം മൃഗങ്ങളുടെ അധിവാസകേന്ദ്രമാണിവിടം. ഒപ്പം പക്ഷികളുമുണ്ട്. തേക്ക്, കാട്ടുനെല്ലി, പലതരത്തില്‍പ്പെട്ട മുളകള്‍, എന്നുവേണ്ട പലതരം മരങ്ങളും ഔഷധസസ്യങ്ങളും ഇവിടെ കാണാം. ചിലയിടങ്ങളില്‍ മുളങ്കൂട്ടങ്ങള്‍ മാത്രം നിരന്നുനില്‍ക്കും. ഇവയ്ക്കിടയിലെ വെള്ളക്കെട്ടുകളില്‍ ദാഹം തീര്‍ക്കാനെത്തുന്ന മൃഗങ്ങളെ കാണാം, ഒപ്പം തീറ്റതേടിയെത്തുന്ന കാട്ടനക്കൂട്ടങ്ങളും കാണും. അവരുടെ കാര്യങ്ങള്‍ക്കൊന്നും വിഘ്‌നം വരുത്താതെ പോവുകയാണെങ്കില്‍ കാട് കാഴ്ചകളുടെ അവസാനംവരെ നമ്മളെ സംരക്ഷിയ്ക്കും. കാലത്ത് പത്തുമണിയ്ക്കും വൈകീട്ട് 6 മണിയ്ക്കുമിടയിലാണ് കാടുകാണാന്‍ അനുവദിക്കപ്പെട്ടിരിക്കുന്ന സമയം. ഇന്ത്യക്കാരാണെങ്കില്‍ 25രൂപം വിദേശികളാണെങ്കില്‍ 150 രൂപയുമാണ് ഫീസ്.



Click it and Unblock the Notifications