Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നൃത്യഗ്രാം

നൃത്തങ്ങളുടെ ഗുരുകുലം; നൃത്യഗ്രാം

10

സംഗീതവും നൃത്തവുമെല്ലാം ഇഷ്ടപ്പെടാത്തവരില്ല, എന്നാല്‍ പലര്‍ക്കും ഇതൊന്നും അഭ്യസിയ്ക്കാന്‍ ജീവിതത്തില്‍ അവസരം ലഭിച്ചുവെന്നും വരില്ല. അഭ്യസിച്ചില്ലെങ്കിലും നൃത്തവും സംഗീതവുമെല്ലാം അഭ്യസിപ്പിക്കുന്ന വിദ്യാലയങ്ങളിലെ അന്തരീക്ഷം ആസ്വദിയ്ക്കാന്‍ കഴിയാത്തവരുണ്ടാകില്ല. നൃത്തത്തെ പ്രണയിക്കുന്നവര്‍ ചെന്നുകാണേണ്ടുന്ന സ്ഥലമാണ് ബാംഗ്ലൂരിലെ നൃത്യഗ്രാം. ബാംഗ്ലൂര്‍ റൂറല്‍ ജില്ലയില്‍ ഹേസരഗട്ടയിലാണ് നൃത്യഗ്രാം എന്ന നൃത്ത ഗ്രാമം. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 35 കിലോമീറ്റര്‍ മാത്രമാണ് ഇവിടേയ്ക്കുള്ള ദൂരം. ഒരു ഒഴിവുദിനം നൃത്യഗ്രാമം കാണാനായി നീക്കിവച്ചാല്‍ അതൊരിക്കലും ഒരു നഷ്ടമാകില്ല, മറിച്ച് തീര്‍ത്തും പുതിയൊരു അന്തരീക്ഷത്തെ പരിചയപ്പെടാനും ആസ്വദിക്കാനുമുള്ള ഒരു അവസരം കൂടിയാകും.

നൃത്യഗ്രാമിന് പിന്നിലെ കഥകള്‍

പ്രമുഖ ഒഡീസി നര്‍ത്തകിയായ പ്രൊതിമ ഗൗരി ബേദിയാണ് ഈ നൃത്ത ഗ്രാമം സ്ഥാപിച്ചത്. ഇന്ത്യയുടെ തനതുവിദ്യാഭ്യാസ രീതിയായിരുന്ന ഗുരുകുല രീതിയില്‍ ഒരു നൃത്തവിദ്യാലയമെന്ന പ്രൊതിമയുടെ സ്വപ്‌നത്തിന്റെ സാക്ഷാത്കാരമാണ് പുതുമ നിറഞ്ഞ ഈ നൃത്യവിദ്യാലയം. തനതുവാസ്തുവിദ്യാരീതിയില്‍ പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്നുകിടക്കുന്ന രീതിയിലാണ് നൃത്തഗ്രാമം പണിതിരിക്കുന്നത്. പ്രകൃതിയെയും പ്രകൃതിദത്തമായ വസ്തുക്കളെയും അങ്ങനെ തന്നെ നിലനിര്‍ത്തിയിരിക്കുകയാണിവിടെ അതുതന്നെയാണ് ഈ വിദ്യാലയത്തിന്റെ സൗന്ദര്യവും പ്രത്യേകതയും.

പ്രശസ്ത വാസ്തുശില്‍പിയായ ജെറാര്‍ഡ് ഡ ക്യുനയാണ് നൃത്യഗ്രാം രൂപകല്‍പ്പന ചെയ്തത്. വിദ്യാലയത്തിനുള്ളിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍, പച്ചപ്പ്, മണ്ണുകൊണ്ടുണ്ടാക്കിയ കെട്ടിടങ്ങള്‍ എന്നിവയെല്ലാം ഇതിനെ വ്യത്യസ്തമാക്കി നിലനില്‍ക്കുന്നു. വസന്തത്തിന്റെ ആഗമനകാലത്ത് കൊണ്ടാടുന്ന വസന്തഹബ്ബ ഉത്സവകാലമാണ് നൃത്യഗ്രാം സന്ദര്‍ശിയ്ക്കാന്‍ ഏറ്റവും പറ്റിയസമയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നര്‍ത്തകരും കലാകാരന്മാരും ഈ സമയത്ത് ഇവിടെയെത്തുകയും പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യും. നൃത്യഗ്രാമത്തിലെ ആംഫി തിയേറ്ററിലാണ് പരിപാടികളെല്ലാം അരങ്ങേറുക. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നൃത്യഗ്രാമിന് അവധിയാണ്.

നൃത്യഗ്രാമത്തിനടുത്തായുള്ള ഹേസരഗട്ട റിസര്‍വ്വോയറും പ്രകൃതി സുന്ദരമായ സ്ഥലമാണ്. നൃത്തഗ്രാമത്തില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയാണ് റിസര്‍വ്വോയര്‍. മനുഷ്യനിര്‍മ്മിതമായ തടാകമാണിത്, 1124 ഏക്കര്‍ വിസ്തൃതിയുള്ള തടാകം 1894ലാണ് പണിതത്.

നൃത്യഗ്രാം പ്രശസ്തമാക്കുന്നത്

നൃത്യഗ്രാം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നൃത്യഗ്രാം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം നൃത്യഗ്രാം

  • റോഡ് മാര്‍ഗം
    ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും നൃത്യഗ്രാമിലേയ്ക്ക് ബസുകളുണ്ട്. കൂടാതെ പ്രീപെയ്ഡ് ടാക്‌സികളും ഇവിടേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ബാംഗ്ലൂര്‍ സിറ്റി ജങ്ഷനാണ് നൃത്യഗ്രാമിന് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. ഇവിടെനിന്നും നൃത്യഗ്രാമിലേയ്ക്ക് 30 കിലോമീറ്ററുണ്ട്. ദില്ലി, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മറ്റ് ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ നിന്നും തീവണ്ടിമാര്‍ഗം ഇവിടെയെത്താം. തീവണ്ടിയിറങ്ങി ടാക്‌സിയിലോ ബസിലോ നാട്യഗ്രാമിലേയ്ക്ക് പോകാം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് അടുത്തുള്ളത്. വിമാനത്താവളത്തില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരമേയുള്ളു നൃത്യഗ്രാമിലേയ്ക്ക്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമെല്ലാം ഇവിടേയ്ക്ക് വിമാനസര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Mar,Tue
Return On
20 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Mar,Tue
Check Out
20 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Mar,Tue
Return On
20 Mar,Wed