Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാംഗ്ലൂര്‍ » കാലാവസ്ഥ

ബാംഗ്ലൂര്‍ കാലാവസ്ഥ

ഒരുതരത്തില്‍ പറഞ്ഞാല്‍ കാലാവസ്ഥയാണ് ബാംഗ്ലൂരിലെ താരം അതും ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താകുമ്പോള്‍ പറഞ്ഞറിയിക്കാനാവില്ല ബാംഗ്ലൂരിന്റെ സൗന്ദര്യം. അതുകൊണ്ടുതന്നെ ബാംഗ്ലൂര്‍ ട്രിപ്പ് പ്ലാന്‍ ചെയ്യുകയാണെങ്കില്‍ ഈ സീസണ്‍ തന്നെ തിരഞ്ഞെടുക്കണം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള വേനല്‍ക്കാലത്ത് ബാംഗ്ലൂരിലും ചൂടുതന്നെയാണ്. പകല്‍സമയത്ത് പുറത്തിറങ്ങി നടക്കുകയെന്നത് അത്ര സുഖമാകില്ല ഈ സമയത്ത്. അടുത്ത കാലത്തായി കാലാവസ്ഥയില്‍ മാറ്റങ്ങളുണ്ടാവുകയും വേനല്‍ക്കാലത്ത് മുമ്പത്തേക്കാളേറെ ചൂടനുഭവപ്പെടുകയും ചെയ്യുന്നുണ്ട്.

മഴക്കാലം

മെയ് മാസത്തിന്റെ അവസാനത്തിലാണ് ഇവിടെ മണ്‍സൂണ്‍ തുടങ്ങുന്നത്. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ മഴ തുടരും. ഈ സമയത്ത് ബാഗ്ലൂരിന് ഒരു പ്രത്യേക വശ്യതയുണ്ടെങ്കിലും ഔട്ടിംഗിന് അത്ര പറ്റിയ സമയമല്ല. കൂടുതല്‍ പ്ലാനുകളൊന്നുമില്ലാതെ മഴക്കാലത്തെ ബാംഗ്ലൂര്‍ ആസ്വദിക്കാനാണ് പദ്ധതിയെങ്കില്‍ ഒട്ടും സംശയിക്കാതെ യാത്ര തുടങ്ങാം.

ശീതകാലം

ശൈത്യകാലമാണ് ബാംഗ്ലൂര്‍ സന്ദര്‍ശനത്തിന് പറ്റിയതെന്ന് നേരത്തേ പറഞ്ഞല്ലോ, നവംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള സമയത്ത് എപ്പോള്‍ വേണമെങ്കിലും ബാംഗ്ലൂര്‍ ട്രിപ്പിന് തയ്യാറായിക്കോളൂ. കൂടെ ഒരു സ്വെറ്റര്‍ കരുതാന്‍ മറക്കരുത്. ശൈത്യകാലത്ത് ബാംഗ്ലൂരിലെ വൈകുന്നേരങ്ങള്‍ ഏറെ മനോഹരമാകും, ഈ വൈകുന്നേരങ്ങള്‍ മറയാതിരുന്നെങ്കിലെന്ന് നമ്മള്‍ ആശിച്ചുപോകും.