നഗര്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് നഗരം എന്നാണ്. എന്നാലും ബസ്തിയിലെ ഒരു ഗ്രാമത്തിന്റെ പേരാണ് നഗര്‍ ബസാര്‍. ബസ്തിയില്‍ നിന്ന് 8 കിലോമീറ്റര്‍ അകലെയുള്ള ഇവിടമാണ് ഗണേശ്പൂരിലെ രണ്ടാമത്തെ വലിയ പഞ്ചായത്ത്.
ഒരു കുന്നിന് ചരിവിലുള്ള ഈ ഗ്രാമത്തിലാണ് ഗൗതമബുദ്ധന് ജനിച്ചതെന്ന് എന്ന് മുന്‍കാലത്ത് വിശ്വസിക്കപ്പെട്ടിരുന്നു. ഇവിടുത്തെ ചരിത്രപ്രാധാന്യം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. പതിനാലാം നൂറ്റാണ്ടിലെ ഗൗതമ രാജവംശത്തിന്റെ കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങള്‍ ഇവിടെ കാണാം. ഈ അവശിഷ്ടങ്ങളിക്കിടയില് പണിത രാജ്കോട്ട് എന്ന ക്ഷേത്രവുമുണ്ട്. ഈ സ്ഥലത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് പക്ഷി നിരീക്ഷകരുടെയും, മീന്‍ പിടുത്തക്കാരുടെയും, ടൂറിസ്റ്റുകളുടെയും ഇഷ്ടകേന്ദ്രമായ ചാന്ദോ താള് എന്ന തടാകം.