ബസ്തി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യമായ കാലം നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്. ഇക്കാലത്ത് അന്തരീക്ഷം തെളിഞ്ഞതും, സുഖകരമായ കാലാവസ്ഥയുമാണ്.
ബസ്തിയില്‍ വേനല്‍ക്കാലം മാര്‍ച്ച് മുതല്‍ മെയ് വരെയാണ്. ഇക്കാലത്ത് ചൂട് 25 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 44 ഡിഗ്രിസെല്‍ഷ്യസ് വരെ അനുഭവപ്പെടുന്നു. മെയ് മാസത്തിലാണ് ഏറ്റവും ചൂട് അനുഭവപ്പെടുന്നത്. ചില വര്‍ഷങ്ങളില്‍ വേനല്‍ക്കാലം ജൂണ്‍ പകുതി വരെ നീളാറുണ്ട്.
ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം. ഇക്കാലത്ത് അന്തരീക്ഷം ഈര്‍പ്പം നിറഞ്ഞതാണ്. ആഗസ്റ്റ് മാസത്തിലാണ് ഏറ്റവുമധികം മഴ ലഭിക്കുന്നത്.
ബസ്തിയിലെ ശൈത്യകാലം പൊതുവെ തണുപ്പ് കുറഞ്ഞതാണ്. പ്രസന്നമായ കാലാവസ്ഥയുള്ള ഇക്കാലത്ത് ചൂട് 9 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെ അനുഭവപ്പെടുന്നു.