Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭഗ്‌സുനാഗ് » കാലാവസ്ഥ

ഭഗ്‌സുനാഗ് കാലാവസ്ഥ

വേനലും ശൈത്യകാലവുമാണ് ഭഗ്‌സു സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. മഴ കഴിഞ്ഞ് സെപ്റ്റംബര്‍ മുതലുള്ള കാലത്ത് ഇവിടേയ്ക്കുള്ള യാത്ര പ്ലാന്‍ ചെയ്യാവുന്നതാണ്.

വേനല്‍ക്കാലം

മെയ് മുതല്‍ ജൂണ്‍ വരെയാണ് ഇവിടുത്തെ വേനല്‍. വേനലില്‍ ഇവിടുത്തെ കൂടിയ താപനില 20 ഡിഗ്രി സെല്‍ഷ്യസാണ്. കുറഞ്ഞത് 13 ഡിഗ്രി സെല്‍ഷ്യസും. തണുപ്പുകാലത്ത് യാത്രചെയ്യാന്‍ വയ്യാത്തവര്‍ക്ക് വേനല്‍ തന്നെയാണ് ഭഗ്‌സു സന്ദര്‍ശനത്തിന് പറ്റിയ സമയം.

മഴക്കാലം

ജൂലൈ മുതല്‍ ഓഗസ്റ്റ് വരെയാണ് മഴക്കാലം. മഴക്കാലത്ത് ഇവിടേയ്ക്കുള്ള യാത്ര അത്ര സുഖകരമാകില്ല, സെപ്റ്റംബറില്‍ മഴ കഴിയുന്നതോടെ ബഗ്‌സുവിലേയ്ക്ക് സഞ്ചാരികളുടെ പ്രവാഹം തുടങ്ങും.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടുത്തെ ശീതകാലം. ഈ സമയത്ത് ഇവിടുത്തെ താപനില 8 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാറുണ്ട്. തണുപ്പാണെങ്കിലും ശീതകാലത്ത് ഇവിടം സന്ദര്‍ശിയ്ക്കുന്നത് മനോഹരമായ അനുഭവമായിരിയ്ക്കും പ്രത്യേകിച്ചും മഞ്ഞ് കാണാന്‍ കഴിയാത്ത നാട്ടിലുള്ളവര്‍ക്ക് ഇക്കാലത്ത് ഇവിടെയെത്തിയാല്‍ മഞ്ഞുവീഴ്ചയും കാണാം. തണുപ്പ് ചെറുക്കുന്ന നല്ല കമ്പിളി വസ്ത്രങ്ങളും സോക്‌സും ഷൂസുമെല്ലാമായി വേണം ഇക്കാലത്ത് ഭഗ്‌സുവിലേയ്ക്ക് യാത്രചെയ്യാന്‍. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ നല്ല മഞ്ഞുവീഴ്ചയുണ്ടാകുന്ന സ്ഥലമാണിത്.