Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭീമശങ്കര » കാലാവസ്ഥ

ഭീമശങ്കര കാലാവസ്ഥ

ചൂടേറിയ വേനലും തണുത്ത ശൈത്യവും മറ്റുമായി സാധാരണ ഗതിയിലുള്ള കാലാവസ്ഥയാണ് ഭീമശങ്കരയിലേത്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. 40 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുന്നു. അതിനാല്‍ത്തന്നെ വേനല്‍ക്കാലത്ത് ഭീമശങ്കര യാത്ര അഭികാമ്യമല്ല.  

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. ശരാശരി മഴ ലഭിക്കുന്ന പ്രദേശമാണിത്. മനോഹരമായ വെള്ളച്ചാട്ടങ്ങളും കുന്നിന്‍പുറങ്ങളും മറ്റും കാണാനായി മഴക്കാലത്ത് ഇവിടെ സഞ്ചാരികളെത്താറുണ്ട്.

ശീതകാലം

മനോഹരമായ കാലാവസ്ഥയാണ് ശീതകാലത്ത് ഭീമശങ്കരയില്‍. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ് ഭീമശങ്കര യാത്രയ്ക്ക് പറ്റിയ സമയം. 10 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കുറഞ്ഞ താപനില. ഇക്കാലത്ത് പൊതുവേ തണുത്ത പകലുകളേക്കാള്‍ തണുപ്പേറിയതാകും ഭീമശങ്കരയിലെ രാത്രികള്‍.