ചതുര്‍വുജ് നാരായണ്‍ ക്ഷേത്രം, ഭവാനി മന്ദിര്‍, പാര്‍ശ്വനാഥ് മന്ദിര്‍, മഹാമായ മന്ദിര്‍, മഹാതിന്‍ മായി മന്ദിര്‍, ജെയിന്‍ സിദ്ധാന്ത് ഭവന്‍, ശ്രീ ഹനുമാന്‍ മന്ദിര്‍, കുര്‍വ ശിവ, ബാബ യോഗേശ്വര്‍ ധാം, ജഗദീശ്വര്‍ ശിവ മന്ദിര്‍.
മസാദ് ഗ്രാമത്തിലെ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ജൈന ക്ഷേത്രമാണ് പാര്‍ശ്വനാഥ് മന്ദിര്‍.
ഏക്‍വാരി ഗ്രാമത്തില്‍ മുഗള്‍കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണ് മഹാമായ മന്ദിര്‍.
ബിഹിയയില്‍ സ്ഥിതി ചെയ്യുന്ന മഹാതിന്‍ മായി മന്ദിര്‍ ഏറെ സ്ത്രീ ഭക്തരുള്ള ആരാധനാകേന്ദ്രമാണ്.
ജൈനമതവുമായി ബന്ധപ്പെട്ട ഒട്ടേറെ അപൂര്‍വ്വ ഗ്രന്ഥങ്ങളും, വസ്തുക്കളുമുള്ള ലൈബ്രറിയാണ് ജെയിന്‍ സിദ്ധാന്ത് ഭവന്‍. ഏഷ്യയിലെ തന്നെ ഇത്തരത്തിലുള്ള ഏക സ്ഥലമാണിത്.
ബാണാസുരുമായി ബന്ധപ്പെട്ട പ്രതിമകളുള്ള സ്ഥലമാണ് കുര്‍വ ശിവ.
ദക്ഷിണ വാസ്തുവിദ്യയില്‍ നിര്‍മ്മിച്ച വെങ്കടേഷ് മന്ദിര്‍ പെര്‍ഹാപ് ഗ്രാമത്തിലാണ്.
ജഗദീഷ്പൂരില്‍ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് ബാബ യോഗേശ്വര്‍ ധാം. ജഗദീഷ്പൂരിലെ ഹനുമാന്‍ മന്ദിര്‍ ഏറെ വിശ്വാസികളെത്തുന്ന ആരാധനാലയമാണ്.
ഖുടഹാനില്‍ സ്ഥിതി ചെയ്യുന്ന ശിവക്ഷേത്രമാണ് ജഗദീഷ് ശിവമന്ദിര്‍. അന്തരിച്ച ജഗദീഷ് ഗിരിയാണ് ഇത് നിര്‍മ്മിച്ചത്.



Click it and Unblock the Notifications