Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഭോജ്പൂര്‍- ബിഹാര്‍

ഭോജ്പൂര്‍ - ഭൂതകാലത്തിലേക്ക് ഒരു യാത്ര

7

ബീഹാറിലെ ഒരു ജില്ലയാണ് ഭോജ്പൂര്‍. ആര ആണ് ഈ ജില്ലയുടെ ആസ്ഥാനം. ആരണ്യ എന്ന സംസ്കൃതവാക്കില്‍ നിന്നാണ് ആര എന്ന പേരുത്ഭവിച്ചത് എന്നാണ് വിശ്വസിക്കുന്നത്. ആരണ്യ എന്നതിന് കാട് എന്നാണര്‍ത്ഥം. ഏറെ ഐതിഹ്യങ്ങള്‍ ഭോജ്പൂരുമായി ബന്ധപ്പെട്ടുണ്ട്. ഹിന്ദു ഐതിഹ്യമനുസരിച്ച് ശ്രീരാമന്‍റെ കുല ഗുരുവായ വിശ്വാമിത്ര മഹര്‍ഷി ഇവിടെ അഭയം തേടിയതായാണ് വിശ്വാസം. ഭോജ്പൂര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ ഒരു പ്രമുഖ പങ്ക് വഹിച്ചിരുന്നു. നിരവധി സ്വാതന്ത്ര്യസമര സേനാനികളുടെ ജന്മസ്ഥലമായിരുന്നു ഭോജ്പൂര്‍. സണ്‍, ഗംഗാ നദികളാണ് ഈ ജില്ലയിലെ പ്രധാന ജല സ്രോതസ്സുകള്‍.

സാഹിത്യത്തിനും, സിനിമക്കും പേര് കേട്ടതാണ് ഭോജ്പൂര്‍ ടൂറിസം. മുന്‍ഷി സദാസുഖ് ലാല്‍, സയ്യിദ് ഇസ്ഹാത്തുള്ള, ലല്ലു ലാല്‍, സാദല്‍ മിശ്ര തുടങ്ങിയവര്‍ സാഹിത്യരംഗത്തെ പ്രമുഖരാണ്. ഇവരുടെ സൃഷ്ടികള്‍ ഖാരി ബോലിയില്‍ പ്രസിദ്ധീകരിക്കപ്പെടുന്നു. ബോജ്പുരി സിനിമയും വ്യത്യസ്ഥത പുലര്‍ത്തുന്നവയും, ഏറെ പ്രേക്ഷകരുള്ളതുമാണ്.

കാര്‍ഷിക രംഗത്ത് സജീവമായ ഒരു പ്രദേശമാണ് ഭോജ്പൂര്‍.. നെല്ല്, ഗോതമ്പ്, എണ്ണക്കുരുക്കള്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കൃഷി. ബോജ്പൂരിലെ ടൂറിസത്തിന്‍റെ വളര്‍ച്ചക്ക് അവിടുത്തെ ചരിത്രപ്രാധാന്യം ഏറെ സഹായിച്ചിട്ടുണ്ട്. ഭോജ്പൂരിലിപ്പോഴും കുതിരകള്‍ വലിക്കുന്ന രഥങ്ങള്‍ കാണാം.

ഭോജ്പൂരിലെ കാഴ്ചകള്‍

ജഗദീഷ്പൂരിലെ വീര്‍ കുന്‍വര്‍ സിങ്ങ് കില, ആരയിലെ മഹാരാജ കോളേജ്, മഹാദേവയിലെ ജയ് മന്ദിര്‍, ആരണ്യ ദേവി ക്ഷേത്രം എന്നിവയാണ് ഭോജ്പൂരിലെ പ്രധാന കാഴ്ചകള്‍. സാമാന്യം കടുത്ത കാലാവസ്ഥയാണ് ഭോജ്പൂരിലേത്. ഏപ്രില്‍, മെയ് മാസങ്ങള്‍ കടുത്ത ചൂട് അനുഭവപ്പെടുന്നവയാണ്.

ഭോജ്പൂര്‍- ബിഹാര്‍ പ്രശസ്തമാക്കുന്നത്

ഭോജ്പൂര്‍- ബിഹാര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഭോജ്പൂര്‍- ബിഹാര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഭോജ്പൂര്‍- ബിഹാര്‍

One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat