Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിഷ്ണുപുര്‍ » ആകര്‍ഷണങ്ങള് » ലൊക് ടാക് തടാകം

ലൊക് ടാക് തടാകം, ബിഷ്ണുപുര്‍

15

വടക്ക് കിഴക്കെ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലൊക് ടാക് ബിഷ്ണുപുരിലെ ഏറ്റവും പ്രാധാന്യമേറിയ സഞ്ചാരകേന്ദ്രമാണ്. ഇവിടെ നിന്ന് 48 കിലോമീറ്റര്‍ മാത്രം അകലെയുള്ള തലസ്ഥാനപട്ടണമായ ഇംഫാലില്‍ നിന്ന് ബസ്സുകളും ടാക്സികളും മുഖേന ഇവിടെ അനായാസം വന്നെത്താം. ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പാര്‍ക്കെന്ന് അറിയപ്പെടുന്ന കെയ്ബുള്‍ ലംജാവോ പാര്‍ക്ക് ഈ കായലിന്റെ തെക്കേ തീരത്തായാണ് വിലയിക്കുന്നത്.

ലോകത്താകെയായി ഈയൊരു തടാകം മാത്രമാണ് ഫ്ലോട്ടിംങ് ലേക്ക് എന്നറിയപ്പെടുന്നത്. ജലോപരിതലത്തില്‍ പൊന്തിക്കിടക്കുന്ന ഇത്തരം ചെറുദ്വീപുകളിലാണ് ഇവിടത്തെ അനേകം ഗ്രാമവാസികളായ മീന്‍ പിടുത്തക്കാര്‍ ഉപജീവനം കണ്ടെത്തുന്നത്. ഫുംടി എന്നാണ് ഈ ദ്വീപുകള്‍ അറിയപ്പെടുന്നത്. മീന്‍ വളര്‍ത്തുന്നതിനായി ചിലപ്പോള്‍ കൃത്രിമമായും ഇത്തരം ദ്വീപുകള്‍ കെട്ടിയുണ്ടാക്കാറുണ്ട്.

സെണ്ട്ര ദ്വീപ് സന്ദര്‍ശിക്കാതെ ലോക് ടാക് സന്ദര്‍ശനം പൂര്‍ണ്ണമാവില്ല. ഈ തടാകത്തിലെ സന്ദര്‍ശക പ്രാധാന്യമുള്ള ഒരു ചെറുദ്വീപാണിത്. ദേശവാസികള്‍ക്കും സഞ്ചാരികള്‍ക്കും ഒരുപോലെ പ്രിയങ്കരമാണ് പ്രകൃതിസൌന്ദര്യത്തിന്റെ മൂര്‍ത്തീഭാവമായ ഈ കൊച്ചുദ്വീപ്.

ബോട്ടിംങിന് പുറമെ വേറെയും വിനോദോപാധികള്‍ ഇവിടെയുണ്ട്. സെണ്ട്ര ടൂറിസ്റ്റ് ഹോമിലെ കഫത്തേരിയ ഈ ദ്വീപിലെ ഒരു പ്രധാന ആകര്‍ഷണമാണ്. പൊന്തിക്കിടക്കുന്ന ചതുപ്പ് നിലങ്ങളും നീലജലാശയവും ജലോപരിതലത്തില്‍ പൊങ്ങ്തടികള്‍ പോലെ കിടക്കുന്ന ഡസന്‍ കണക്കിന് വള്ളങ്ങളുടെയും മനോഹരമായ ദൃശ്യം ഇവിടെനിന്ന് നോക്കിക്കാണാം. ഈ കായലിന്റെ മനോജ്ഞമായ സമഗ്രവീക്ഷണവും ഇവിടെ നിന്ന് സാദ്ധ്യമാണ്. സ്വദേശികളും ദേശാടനക്കാരുമായ ഒരുപാട് പക്ഷികളുടെ അഭയാലയം എന്ന നിലയില്‍ വിവിധയിനം പക്ഷികളെയും സന്ദര്‍ശകര്‍ക്ക് ഇവിടെ കാണാനാവും.

 

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed