Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഗിരിധിഹ്

ഗിരിധിഹ് - ജൈനമതസ്ഥരുടെ പുണ്യകേന്ദ്രം

36

പര്‍വതങ്ങളുടെയും പര്‍വത നിരകളുടെയും നാട് എന്നാണ് ഗിരിധിഹ് എന്ന വാക്കിന് അര്‍ഥം. ജാര്‍ഖണ്ഡില്‍ നോര്‍ത്ത് ചോട്ടാ നാഗ്പൂര്‍ ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന ഗിരിധിഹിന്‍െറ പ്രധാന വരുമാന സ്രോതസ് ഖനനമാണ്. വടക്കുഭാഗത്ത് ബീഹാറിലെ നവാദാ ജില്ലയും കിഴക്കുഭാഗത്ത് ദിയോഗര്‍, ജാംതാര ജില്ലകളും പടിഞ്ഞാറ് ഭാഗത്ത് ഹസാരിബാഗ് കോദര്‍മ ജില്ലകളും തെക്കുഭാഗത്ത് ബൊക്കാറോയുമാണ് ഗിരിധിഹിന് അതിരിടുന്നത്. 1972ലാണ് ഹസാരിബാഗ് ജില്ല വിഭജിച്ച് ഗിരിധിഹ് ജില്ല രൂപവത്കരിക്കുന്നത്. നേരത്തേ ബീഹാറിന്‍െറ ഭാഗമായിരുന്ന ജില്ല പിന്നീട് രൂപവത്കരിച്ച ജാര്‍ഖണ്ഡിന്‍െറ ഭാഗമാക്കുകയായിരുന്നു. റൂബിമൈക്കയുടെയും കല്‍ക്കരിയുടെയും വന്‍ ശേഖരമാണ് ഇവിടെയുള്ളത്. ഇത് ഖനനം ചെയ്യുന്നതിനായി നിരവധി ഖനികളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

4853.56 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള സ്ഥലത്തിന്‍െറ ഏറിയ കൂറും വനമാണ് എന്ന് തന്നെ പറയാം. സാല വൃക്ഷങ്ങളാണ് വനമേഖലയില്‍ ഏറിയ കൂറും. ബാംബു, സെമാല്‍, മഹുവ,പലാഷ് മരങ്ങളും വനമേഖലയില്‍ കണ്ടുവരുന്നുണ്ട്.

കാഴ്ചകള്‍ വൈവിധ്യപൂര്‍ണം

ശ്രീ സമ്മേത ഷിക്കാര്‍ജി എന്നും പരാസ്നാഥ് ഹില്‍ എന്നും അറിയപ്പെടുന്ന ജൈന തീര്‍ഥാടന കേന്ദ്രമാണ് ഗിരിധിഹിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം. തീര്‍ഥാടനത്തിനായി എത്തുന്ന ജൈനമത വിശ്വാസികളെ കൂടാതെ നിരവധി സഞ്ചാരികളും ജൈനസംസ്കൃതിയെ അടുത്തറിയാന്‍ പരാസ്നാഥ് മല കയറിയത്തൊറുണ്ട്. 20 മുതല്‍ 24 വരെ ജൈന തീര്‍ഥങ്കരന്‍മാര്‍ ഇവിടെ മോക്ഷം പ്രാപിച്ചതായാണ് വിശ്വാസം. ജാര്‍ഖണ്ഡിലെ ഏറ്റവും ഉയരം കൂടിയതും ഗ്രാനൈറ്റ് പാളികള്‍ അടങ്ങിയതുമായ പര്‍വതവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ജില്ലയിലൂടെ ഒഴുകുന്ന രണ്ട് നദികളാണ് ബറാകാറും സക്രിയും. ഉസ്രി വെള്ളച്ചാട്ടമാണ് മറ്റൊരു കാഴ്ച. ഗിരിധിഹില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള ഇവിടെ 40 അടി ഉയരത്തില്‍ കുത്തനെ പതിക്കുന്ന  ജലപാതത്തിന്‍െറ കാഴ്ച അതിമനോഹരമാണ്. ഗിരിധിഹിന്‍െറ ജലസംഭരണിയാണ് ഖണ്ഡോലി അണക്കെട്ട്. പക്ഷി നിരീക്ഷകര്‍ക്ക് പുറമെ ബോട്ടിംഗിലും സാഹസിക കായിക വിനോദങ്ങളായ റോക്ക് കൈ്ളമ്പിംഗിലും പാരാ സെയിലിംഗിലും കയാക്കിംഗിലുമൊക്കെ താല്‍പര്യമുള്ളവര്‍ക്ക് അണക്കെട്ടിലും പരിസരത്തും അവസരം ഒരുക്കിയിട്ടുണ്ട്. ആനപ്പുറത്തും ഒട്ടകപ്പുറത്തും സഞ്ചാരം ആഗ്രഹിക്കുന്നവരെയും ഖണ്ഡോലി അണക്കെട്ട് നിരാശരാക്കില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്ഠയുള്ള ഹരിഹര്‍ധാം ഹൈന്ദവവിശ്വാസികളുടെ പുണ്യകേന്ദ്രമാണ്. ദുഖിയ മഹാദേവ ക്ഷേത്രവും ജാര്‍ഖണ്ഡ് ധാമുമാണ് മറ്റ് ഹൈന്ദവ പുണ്യകേന്ദ്രങ്ങള്‍. ഗിരിധിഹില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ജമുവ ആകട്ടെ പ്രകൃതി ഭംഗിയാലും പച്ചപ്പിനാലും അനുഗ്രഹീതമായ നാടാണ്.

ഗിരിധിഹ് പ്രശസ്തമാക്കുന്നത്

ഗിരിധിഹ് കാലാവസ്ഥ

ഗിരിധിഹ്
35oC / 94oF
 • Sunny
 • Wind: WNW 23 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഗിരിധിഹ്

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ഗിരിധിഹ്

 • റോഡ് മാര്‍ഗം
  വിഖ്യാതമായ ഗ്രാന്‍റ് ട്രങ്ക് റോഡ് ജില്ലയിലൂടെയാണ് കടന്നുപോകുന്നത്. നാഷനല്‍ ഹൈവേ രണ്ടിന്‍െറയും നാഷനല്‍ ഹൈവേ 100ന്‍െറയും സംഗമ സ്ഥാനം എന്ന് തന്നെ പറയാവുന്ന ഗിരിധിഹ് നഗരത്തിന്‍െറ മധ്യഭാഗത്തായാണ് ബസ് ടെര്‍മിനല്‍ സ്ഥിതി ചെയ്യുന്നത്. സര്‍ക്കാര്‍ സ്വകാര്യ ബസുകള്‍ ഇവിടെ നിന്ന് ലഭ്യമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളെ കൂടാതെ ധന്‍ബാദ്, ബൊക്കാറോ, റാഞ്ചി,ജാംഷെഡ്പൂര്‍, ഹസാരിബാഗ്, ദിയോഗര്‍, അസാന്‍സോള്‍, ദുര്‍ഗാപുര്‍,ജാര്‍ഖണ്ഡിലെയും സമീപ സംസ്ഥാനങ്ങളിലെയും പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ഗിരിധിഹിലേക്ക് ബസ് സര്‍വീസുകള്‍ ഉണ്ട്. ട്രക്കറുകള്‍,ആട്ടോറിക്ഷകള്‍, മിനിബസുകള്‍ തുടങ്ങിയവയാണ് മറ്റുയാത്രാമാര്‍ഗങ്ങള്‍.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  54 കിലോമീറ്റര്‍ അകലെ മധുപുര്‍ ആണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. സിംഗിള്‍ ബ്രോഡ്ഗേജ് പാതയായ മധുപൂര്‍ ഗിരിധിഹ് റൂട്ടില്‍ ദിവസം അഞ്ചു തവണ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്താറുണ്ട്. 48 കിലോമീറ്റര്‍ അകലെ പരാസനാഥും ആശ്രയിക്കാവുന്ന റെയില്‍വേ സ്റ്റേഷനാണ്. ഗിരിധിഹില്‍ നിന്ന് കൊല്‍ക്കത്തയിലേക്കും പൂനെയിലേക്കും ഒരു ട്രെയിനും സര്‍വീസ് നടത്താറുണ്ട്. 93 കിലോമീറ്റര്‍ വരുന്ന ഗിരിധിഹ് -കോദര്‍മ റൂട്ടില്‍ പുതിയ റെയില്‍പാത സ്ഥാപിക്കാനുള്ള ജോലികള്‍ നടന്നുവരുകയുമാണ്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  എയര്‍പോര്‍ട്ട് എന്ന് പറയാനാകില്ലെങ്കിലും ചെറുവിമാനങ്ങള്‍ ഇറക്കാനാകുന്ന എയര്‍സ്ട്രിപ്പ് ഗിരിധിഹിലുണ്ട്. 208 കിലാമീറ്റര്‍ അകലെ റാഞ്ചി എയര്‍പോര്‍ട്ടും 201 കിലോമീറ്റര്‍ അകലെയുള്ള ഗയാ എയര്‍പോര്‍ട്ടും 265 കിലോമീറ്റര്‍ അകലെയുള്ള പാറ്റ്ന എയര്‍പോര്‍ട്ടും 312 കിലോമീറ്റര്‍ അകലെയുള്ള കൊല്‍ക്കത്ത എയര്‍പോര്‍ട്ടും സഞ്ചാരികള്‍ ഉപയോഗിക്കാറുണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
19 Jun,Wed
Return On
20 Jun,Thu
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
19 Jun,Wed
Check Out
20 Jun,Thu
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
19 Jun,Wed
Return On
20 Jun,Thu
 • Today
  Giridih
  35 OC
  94 OF
  UV Index: 9
  Sunny
 • Tomorrow
  Giridih
  30 OC
  85 OF
  UV Index: 9
  Sunny
 • Day After
  Giridih
  31 OC
  88 OF
  UV Index: 9
  Sunny