Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബോര്‍ഡി » കാലാവസ്ഥ

ബോര്‍ഡി കാലാവസ്ഥ

ചൂടേറിയ വേനലും തണുത്ത് വിറക്കുന്ന ശൈത്യവുമാണ് ബോര്‍ഡിയിലെ കാലാവസ്ഥയുടെ പ്രത്യേകത.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് ഇവിടെ കടുത്ത ചൂട് അനുഭവപ്പെടാറുണ്ട്. 45 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരുന്നു. അറബിക്കടലിന് അടുത്ത പ്രദേശമായതിനാലും കടല്‍ക്കാറ്റ് അടിക്കുന്നതു കൊണ്ടും ചൂട് അസഹനീയമല്ല. എന്നാലും വേനല്‍ക്കാലത്ത് ബോര്‍ഡി യാത്ര അഭികാമ്യമല്ല. മെയ് മാസത്തിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടാറുള്ളത്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. ശരാശരി മഴ ലഭിക്കുന്ന പ്രദേശമാണിത്. കനത്ത ചൂടിന് ശേഷം അന്തരീക്ഷം തണുപ്പിച്ചുകൊണ്ടാണ് മഴയെത്തുന്നത്. മഴക്കാലത്ത് പ്രകൃതി ദൃശ്യങ്ങള്‍ ആസ്വദിക്കുന്നതിനായി ഇവിടേക്ക് ചെറുയാത്രകള്‍ക്ക് സാധ്യതകളുണ്ട്.

ശീതകാലം

നല്ല തണുപ്പുള്ള മനോഹരമായ കാലാവസ്ഥയാണ് ശീതകാലത്ത് ബോര്‍ഡിയില്‍. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്താണ് ബോര്‍ഡി യാത്രയ്ക്ക് പറ്റിയ സമയം. 12 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കുറഞ്ഞ താപനില.