Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബി ആര്‍ ഹില്‍സ് » കാലാവസ്ഥ

ബി ആര്‍ ഹില്‍സ് കാലാവസ്ഥ

വര്‍ഷത്തില്‍ ഏത് സമയത്തും സന്ദര്‍ശിക്കാവുന്ന ഒരിടമാണ് ബി ആര്‍ ഹില്‍സ്. എന്നാലും ഒക്‌ടോബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളാണ് ഇതില്‍ ഏറ്റവും മനോഹരം. ഇതില്‍ത്തന്നെ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്താറുള്ളത്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് പകല്‍സമയത്ത് കടുത്ത ചൂട് അനുഭവപ്പെടാറില്ല. 38 ഡിഗ്രി സെല്‍ഷ്യസിനും 20 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരിക്കും ഈ സമയത്തെ ചൂട്. അതിനാല്‍ത്തന്നെ നിരവധി യാത്രികര്‍ വേനല്‍ക്കാലത്തും ബി ആര്‍ ഹില്‍സിലെത്താറുണ്ട്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്. മഴയില്‍ സ്ഥലങ്ങള്‍ ചുറ്റിനടന്നുകാണാന്‍ എളുപ്പമല്ലാത്തതിനാല്‍ മഴക്കാലത്ത് ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം കുറവാണ്.

ശീതകാലം

ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള ശൈത്യകാലത്താണ് ബി ആര്‍ ഹില്‍സ് യാത്രയ്ക്ക് പറ്റിയ സമയം. പകല്‍ സമയത്തും രാത്രിയുമെല്ലാം മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്തുണ്ടാവുക. 09 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കുറഞ്ഞ താപനില. കൂടിയത് 16 ഡിഗ്രിയും.