ഗോഥിക് മാതൃകയില്‍ പണികഴിപ്പിച്ചിട്ടുള്ള ഗോവയിലെ പ്രശസ്തമായ പള്ളികളിലൊന്നാണ് മാ ഡേ ഡിയൂസ് ചര്‍ച്ച്. മദര്‍ ഓഫ് ഗോഡ് എന്നാണ് പോര്‍ട്ടുഗീസിലുള്ള ആ പേരിന് അര്‍ത്ഥം. ഗോവയിലെ പ്രധാനപ്പെട്ട പള്ളികളില്‍ പലതും തെക്കന്‍ ഗോവയിലാണ്. എന്നാല്‍ ഇതിന് അപവാദം എന്നോണം വടക്കന്‍ ഗോവയിലാണ് പ്രശസ്തമായ മാ ഡേ ഡിയൂസ് ചര്‍ച്ച് സ്ഥിതിചെയ്യുന്നത്.
ബാഗ, കലാന്‍ഗുട്ട്, കണ്‌ഡോലിം തുടങ്ങിയവയാണ് ഈ പള്ളിക്ക് സമീപത്തുള്ള പ്രധാനപ്പെട്ട ചില കാഴ്ചകള്‍. താരതമ്യേന ചെറിയൊരു പള്ളിയാണ് മാ ഡേ ഡിയൂസ് ചര്‍ച്ച്. അരമണിക്കൂറില്‍ താഴെ മാത്രം സമയമുണ്ടെങ്കില്‍ ഈ പള്ളി ചുറ്റിനടന്നുകാണാന്‍ സാധിക്കും. തിരക്കേറിയ ഷോപ്പിംഗിന് മുന്‍പായി അരമണിക്കൂര്‍ സമയം സ്വച്ഛമായി ചെലവഴിക്കാനാഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ സ്ഥലമാണ് മാ ഡേ ഡിയൂസ് ചര്‍ച്ച്. 1873 ലാണ് ഈ പള്ളി നിര്‍മിക്കപ്പെട്ടത്.
വെള്ളിനിറത്തിലുള്ള പള്ളിമണിയും മനോഹരമായ വാതായനവും ചേര്‍ന്ന് ഏതൊരു ഫോട്ടോഗ്രാഫറുടെയും സ്വപ്നമാകുന്ന തരത്തിലാണ് ഈ പള്ളി. മാ ഡേ ഡിയൂസ് ചര്‍ച്ചിലെത്തുന്നത് ഏറെ പ്രയാസമുള്ള കാര്യമല്ല. പനജിയില്‍ നിന്നും കേവലം 13 കിലോമീറ്റര്‍ ദൂരമേയുള്ളൂ ഇവിടേക്ക്. പനജിയില്‍നിന്നും മാപുസയിലേക്കുള്ള വഴിയിലാണിത്.
പനജി, വാസ്‌കോ, മര്‍ഗോവ എന്നിവിടങ്ങളില്‍ നിന്നും ഇവിടെയെത്താന്‍ കാബ് ലഭിക്കും. ബൈക്ക് വാടകയ്‌ക്കെടുത്തും ഇവിടെയെത്താം. സാലിഗോണ്‍ ഗോതിക ചര്‍ച്ച് എന്നും മാ ഡേ ഡിയൂസ് ചര്‍ച്ചിന് പേരുണ്ട്.



Click it and Unblock the Notifications