Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» സിയോലിം

സിയോലിം - സിംഹങ്ങളും പുലികളും പാര്‍ത്തിരുന്ന സ്ഥലം

3

മാപുസയ്ക്ക് വടക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഒരു ചെറിയ ടൗണ്‍ഷിപ്പാണ് സിയോലിം. പാര്‍ട്ടി സോണുകളായ അഞ്ജുന, കലാന്‍ഗുട്ട്, ബാഗ എന്നിവിടങ്ങളില്‍ നിന്നും വടക്കുമാറിയാണ് സിയോലമിന്റെ സ്ഥാനം. സൂര്യോദയവും അസ്തമയവും കാണാന്‍ ഇഷ്ടപ്പെടുന്ന യാത്രികര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ് സിയോലിം ബീച്ച്. സിയോമിലെ അസ്തമയക്കാഴ്ചകളില്ലാതെ ഗോവന്‍ യാത്ര പൂര്‍ണമാകില്ല എന്നുപറഞ്ഞാലും അതിശയോക്തിയാവില്ല.

പണ്ടുകാലത്ത് ഇവിടം സിംഹങ്ങളും പുലികളും പാര്‍ത്തിരുന്ന വന്‍ കാടുകളായിരുന്നു എന്നാണ് വിശ്വാസം. ക്രിസ്ത്യാനികളും ഹിന്ദുക്കളുമടക്കം നിരവധി പേര്‍ ഇവിടേക്ക് തീര്‍ത്ഥാടനത്തിനായി വന്നിരുന്നു. സെന്റ് ആന്റണി ചര്‍ച്ച്, മാ ദേ ദിയൂസ്, ഔവര്‍ ലേഡി ഓഫ് സോറോസ് ചര്‍ച്ച്, ശ്രീ ദത്ത, സതേരി ക്ഷേത്രം മുതലായ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാനായി സീസണുകളില്‍ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും വിശ്വാസികള്‍ ഇവിടേക്ക് പ്രവഹിക്കുന്നു. മാപുസ, പനജി, നോര്‍ത്ത് ഗോവ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാം എന്നതുതന്നെയാണ് സിയോലിമിന്റെ പ്രത്യേകത.

അഞ്ജുന ബീച്ച്, അഞ്ജുന സാറ്റര്‍ഡേ നൈറ്റ് ഫ്‌ളീ മാര്‍ക്കറ്റ്, തുടങ്ങിയവയും സിയോലിമിന്റെ പരിസരത്തായാണ്. ചോപ്ഡം ഫിഷ് മാര്‍ക്കറ്റ്, വാഗത്തോര്‍, ചപോറ ബീച്ചുകള്‍ എന്നിവയാണ് സിയോലിമിന്റെ തീരത്തെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത കാഴ്ചകള്‍. ചെലവുകുറഞ്ഞ മുറികള്‍ മുതല്‍ 4 സ്റ്റാര്‍ ഹോട്ടലുകള്‍ വരെയുള്ള താമസസൗകര്യങ്ങള്‍ ഇവിടെ ലഭിക്കും. പനജിയില്‍ നിന്നോ ബാഗയില്‍ നിന്നോ വാടകയ്ക്ക് ലഭിക്കുന്ന ബൈക്കിലും ഇവിടെയത്താന്‍ പ്രയാസമില്ല.

സിയോലിം പ്രശസ്തമാക്കുന്നത്

സിയോലിം കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സിയോലിം

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം സിയോലിം

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. നിരവധി സര്‍ക്കാര്‍ വാഹനങ്ങളും പ്രൈവറ്റ് ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. മുംബൈയില്‍ നിന്നും പ്രശസ്തമായ മുംബൈ - ഗോവ ഹൈവേ അഥവാ നാഷണല്‍ ഹൈവേ 17 വഴി ഗോവയിലെത്താം. മുംബൈയില്‍ നിന്നും പൂനെ വഴിയുള്ള 8 ലേന്‍ എക്‌സ്പ്രസ് വേ വഴി സതാരയിലൂടെ ഗോവയിലെത്താം. സാവന്ത് വാഡിയില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ മാത്രം യാത്ര ചെയ്താല്‍ ഗോവയിലെത്താം. മുംബൈ, പൂനെ മുതലായ മഹാരാഷ്ട്ര സിറ്റികളില്‍ നിന്നും ലോഫ്‌ളോര്‍ സെമി സ്ലീപ്പര്‍ ബസ്സ് യാത്രയാണ് ഗോവയിലേക്ക് ഏറ്റവും സൗകര്യം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തെക്ക്, വടക്ക്, മധ്യ ഇന്ത്യന്‍ നഗരങ്ങളുമായി വളരെ അടുത്തുകിടക്കുന്ന കേന്ദ്രമാണ് ഗോവ. മുംബൈയില്‍ നിന്നും ഗോവയിലേക്ക് സഞ്ചാരപ്രദമായ നിരവധി ട്രെയിന്‍ സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തെക്കന്‍ ഗോവയിലെ ഡബോലിം വിമാനത്താവളമാണ് ഗോവയ്ക്ക് ഏറ്റവും അടുത്ത്. മുംബൈ, ഡല്‍ഹി എന്നിങ്ങനെയുള്ള ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് നിരന്തരം വിമാനങ്ങളുണ്ട്. ഡബോലിം അന്താരാഷ്ട്ര വിമാനത്താവളമല്ല. അതിനാല്‍ പുറത്തുനിന്നുള്ള സഞ്ചാരികള്‍ക്ക് മുംബൈയാണ് സൗകര്യം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
16 Apr,Tue
Return On
17 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
16 Apr,Tue
Check Out
17 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
16 Apr,Tue
Return On
17 Apr,Wed