അദൈ്വത ആശ്രമം എന്നും അറിയപ്പെടുന്ന ഇവിടം ചമ്പാവതില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1940 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആശ്രമത്തോട് ചേര്‍ന്ന് മ്യ്യൂസിയവും മുന്‍കൂട്ടി ആവശ്യപ്പെട്ടാല്‍ സഞ്ചാരികള്‍ക്ക് താമസസൗകര്യവും ലഭ്യമാണ്. 1898ല്‍ തന്‍െറ മൂന്നാമത്തെ അല്‍മോറ സന്ദര്‍ശനത്തില്‍ മദ്രാസ് കേന്ദ്രമാക്കിയിരുന്ന പ്രബുദ്ധ ഭാരത് മാസികയുടെ ഓഫീസ് ഇങ്ങോട് മാറ്റാന്‍ സ്വാമി വിവേകാനന്ദന്‍ തീരുമാനിച്ചു. അതിന് ശേഷം ആശ്രമം കേന്ദ്രീകരിച്ചാണ് മാസിക പുറത്തിറങ്ങുന്നത്.



Click it and Unblock the Notifications