Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ചൌകൊരി

ചൌകൊരി ടൂറിസം – പുണ്യദേവാലയങ്ങളുടെ വിശുദ്ധഭൂമി

10

നയനാഭിരാമമായ ഒരു പര്‍വ്വത പ്രദേശമാണ് ചൌകൊരി. ഉത്തരഖണ്ഡിലെ പിത്തോരഘര്‍ ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 2010 മീറ്റര്‍ ഉയരത്തിലാണിത് സ്ഥിതിചെയ്യുന്നത്. ഹിമാലയത്തിന്‍റെ പശ്ചിമദിക്കിലെ പര്‍വ്വതനിരകള്‍ക്കിടയില്‍ വടക്കുഭാഗത്ത് തിബറ്റും തെക്ക് ടെറായി പ്രദേശവും ഇതിന് അതിര്‍ വരന്പിടുന്നു. പൈന്‍, ഓക്ക് മരങ്ങളും ചോലവനങ്ങളും  ഹരിതാഭമാക്കുന്ന ഈ ചെറുഗ്രാമത്തില്‍ വിസ്തൃതമായ ചോളവയലുകളും പഴത്തോട്ടങ്ങളുമുണ്ട്.

ഒരുപാട് പഴയ ക്ഷേത്രങ്ങളുണ്ട് ചൌകൊരിയില്‍. ബെറിനാഗ് ഗ്രാമത്തിലെ നാഗമന്ദിര ക്ഷേത്രം ഇവയില്‍ പ്രധാനമാണ്. നാഗവേണി വംശത്തിലെ ബെനിമാധവാണ് ഇത് പണിതതെന്ന് കരുതുന്നു. സമുദ്രനിരപ്പില്‍ നിന്ന് 1350 മീറ്റര്‍ ഉയരത്തിലുള്ള ഒരു ഗുഹാക്ഷേത്രവും സന്ദര്‍ശകര്‍ക്ക് കാണാം. പാടല്‍ ഭുവനേശ്വര്‍ എന്ന ഈ ഗുഹാക്ഷേത്രത്തിലേക്ക് തുരങ്കസമാനമായ ഒരു ഗുഹയിലൂടെയാണ് ചെന്നെത്തുക. ഇന്ത്യയില്‍ പലയിടത്തായി ചിതറിക്കിടക്കുന്ന ശക്തിദേവിയുടെ 51 ശക്തിപീതങ്ങളിലൊന്നാണ് ഇവിടെയുള്ള മഹാകാളി ക്ഷേത്രം. ഉല്‍കദേവി ക്ഷേത്രം പിതോരഘര്‍ ചന്ദക് മോട്ടോര്‍ റോഡിലെ റെസ്റ്റ് ഹൌസിനടുത്താണ്. ഒരു കുന്നിന്‍റെ മുകളില്‍ കൊത്തുപണികളാല്‍ തീര്‍ത്ത ഒരുപാട് ദേവഗണങ്ങളുള്ള ഗുഹാക്ഷേത്രമാണ് ഗുണശേരദേവി ക്ഷേത്രം. കൂടാതെ കാമാക്ഷക്ഷേത്രം, കേദാര്‍ ക്ഷേത്രം എന്നിവയും ചൌകൊരിയിലെ പുണ്യദേവാലയങ്ങളാണ്.

വിമാന മാര്‍ഗ്ഗവും റോഡ്, റെയിലുകള്‍ വഴിയും ഇവിടെ അനായാസം എത്തിച്ചേരാം. പാന്ത്നഗര്‍ വിമാനത്താവളമാണ് സമീപസ്ഥമായ എയര്‍പോര്‍ട്ട്. വിദേശത്ത് നിന്നുള്ള സന്ദര്‍ശകര്‍ക്ക് ന്യൂ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ് ആശ്രയം. കത്ഗൊഡം റെയില്‍വേ സ്റ്റേഷനാണ് അടുത്തുള്ള റെയില്‍വേ താവളം. ഇവിടെനിന്ന് ടാക്സികള്‍ വഴി ചൌകൊരിയിലെത്താം. പ്രമുഖ നഗരങ്ങളുമായി ചൌകൊരിയെ ബന്ധിപ്പിച്ച് അനേകം ബസ്സുകളുണ്ട്. ഈ മനോഹരതീരത്തേക്ക് യാത്രചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ വേനല്‍കാലമോ ശൈത്യകാലത്തിന്‍റെ ആരംഭത്തിലോ സന്ദര്‍ശിക്കുന്നതാണ് ഏറ്റവും ഉത്തമം.

ചൌകൊരി പ്രശസ്തമാക്കുന്നത്

ചൌകൊരി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ചൌകൊരി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ചൌകൊരി

  • റോഡ് മാര്‍ഗം
    ഹല്‍ദവാനി, അല്‍മോര പോലുള്ള പട്ടണങ്ങളില്‍ നിന്ന് ചൌകൊരിയിലേക്ക് ബസ്സുകളുണ്ട്. പിതോരഘര്‍, ബഗേശ്വര്‍, കൌസാനി, ദീദിഹട്, നൈനിറ്റാള്‍ എന്നീ പ്രദേശങ്ങളില്‍ നിന്ന് ബസ്സുകള്‍ വഴി അല്‍മോരയിലെത്താം. ഡല്‍ഹിയില്‍ നിന്ന് അല്‍മോരയിലേക്കും കത്ഗൊഡത്തേക്കും തുടര്‍ച്ചയായി ബസ്സ് സര്‍വ്വീസുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ചൌകൊരിയില്‍ നിന്ന് 194 കിലോമീറ്റര്‍ അകലെ കത്ഗൊഡമാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ലക്നൊ, ഡല്‍ഹി, കൊല്‍കൊത്ത പോലുള്ള മെട്രൊപൊളിറ്റന്‍ നഗരങ്ങളിലേക്ക് ഇവിടെനിന്ന് ട്രെയിനുകളുണ്ട്. സ്റ്റേഷനില്‍ നിന്ന് ബസ്സ്, ടാക്സികള്‍ മുഖേന ചൌകൊരിയിലെത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ചൌകൊരിയില്‍ നിന്ന് 232 കിലോമീറ്റര്‍ അകലെയുള്ള പാന്ത്നഗര്‍ എയര്‍പോര്‍ട്ടാണ് സമീപസ്ഥമായ വിമാനത്താവളം. ഈ എയര്‍പോര്‍ട്ടില്‍ നിന്ന് ടാക്സികള്‍ വഴി ഉദ്ദിഷ്ടസ്ഥാനത്തെത്താം. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വിദേശസഞ്ചാരികള്‍ക്കായ് സജ്ജമാണ്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Wed
Return On
25 Apr,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Wed
Check Out
25 Apr,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Wed
Return On
25 Apr,Thu