Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചന്ദോലി » കാലാവസ്ഥ

ചന്ദോലി കാലാവസ്ഥ

മറ്റ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ പോലെ തന്ന ചന്ദോലിയും സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലം ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്. വന്യജിവി സംരക്ഷണ കേന്ദ്രം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലം ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്.

വേനല്‍ക്കാലം

മാര്‍ച്ചില്‍ ആരംഭിക്കുന്ന വേനല്‍ക്കാലം മെയ് വരെയാണെങ്കിലും ചിലപ്പോള്‍ ജൂണ്‍ വരെ നീളും. മെയ്മാസത്തിലാണ് ഏറ്റവും ചൂട് അനുഭവപ്പെടുന്നത്. ഇക്കാലത്ത് 25 ഡിഗ്രിസെല്‍ഷ്യസ് മുതല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചൂട് അനുഭവപ്പെടുന്നത്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം. ഇക്കാലത്ത് മഞ്ഞുമൂടിയതും, മേഘാവൃതവുമായ കാലാവസ്ഥയാണ്. കനത്ത മഴ ഇക്കാലത്ത് ലഭിക്കുന്നു.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ചന്ദോലിയിലെ ശൈത്യകാലം. ഇക്കാലം പ്രസന്നവും, സുഖകരമായ കാലാവസ്ഥയുമുള്ളതാണ്. ഇക്കാലത്തെ അന്തരീക്ഷതാപനില 9 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്.