ബുദ്ധമത വിശ്വാസികള്‍ പുണ്യസ്ഥലമായി കരുതുന്ന സ്ഥലമാണ് ഇവിടം. ഗുരു പദ്മസംഭവ വിശ്രമിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ പാറപ്പുറത്ത് ഗുരുവിന്‍േറത് എന്ന് കരുതുന്ന കാല്‍പ്പാടും ഉണ്ട്. പാറയുടെ ഒരു വിടവിലൂടെ നിലക്കാത്ത ജല പ്രവാഹനമാണ്. നെല്‍ച്ചെടികള്‍ വളരുന്ന ചെറിയ സ്ഥലവും ഇതിന് സമീപത്താണ്. നെല്‍കൃഷിക്ക് അനുയോജ്യമല്ലാത്ത കാലാവസ്ഥയുള്ള ഇവിടം ഗുരു പദ്മസംഭവയുടെ അനുഗ്രഹത്തിലൂടെയാണ് ഇത് സാധ്യമായതെന്നാണ് വിശ്വാസം. പദ്മസംഭവയാണ് ഇവിടെ നെല്ല് വിതച്ചതെന്നാണ് ഐതിഹ്യം.



Click it and Unblock the Notifications